കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമന്‍വൈദ്യര്‍ ഉയര്‍ത്തിയ ദേശീയ പതാക അഴിപ്പിച്ചു

  • By Staff
Google Oneindia Malayalam News

മാനന്തവാടി: ഗാന്ധിജിയോടുള്ള ആദരവ് രേഖപ്പെടുത്താന്‍ ഗാന്ധിജയന്തി ദിനത്തില്‍ സ്വാതന്ത്യ്ര സമരസേനാനി ഉയര്‍ത്തിയ ദേശീയപതാക അധികൃതര്‍ അഴിപ്പിച്ചു. തവിഞ്ഞാല്‍ അമ്പലക്കൊല്ലി ഇ.എസ് രാമന്‍വൈദ്യര്‍ ഒക്ടോബര്‍ രണ്ട് ചൊവാഴ്ച തന്റെ വീടിനു മുമ്പില്‍ ഉയര്‍ത്തിയ ദേശീയപതാകയാണ് അധികൃതര്‍ അഴിപ്പിച്ചത്.

ജനുവരി 26 നും ആഗസ്ത് 15 നും മാത്രമേ സ്വകാര്യവ്യക്തികള്‍ക്ക് ദേശീയപതാക ഉയര്‍ത്താന്‍ അനുവാദം ഉള്ളൂവെന്നാണ് വയനാട് ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിന്‍ഹയും പൊലീസ് സൂപ്രണ്ട് ടി ചന്ദ്രനും ഇതിനു കാരണമായി പറഞ്ഞത്. മറ്റു ദിവസങ്ങളില്‍ പതാക ഉയര്‍ത്തുന്നത് പതാകയെ അപമാനിക്കുന്നതിനു തുല്യമാണത്രേ.

എന്നാല്‍ സ്വാതന്ത്യ്ര സമരത്തില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ള രാമന്‍വൈദ്യര്‍ 1947 ആഗസ്ത് 15 മുതല്‍ സ്വന്തം വീട്ടുമുറ്റത്ത് എല്ലാ സ്വാതന്ത്യ്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മുടങ്ങാതെ പതാകയുയര്‍ത്തി വരുന്നു. മാതൃരാജ്യത്തോടും ഗാന്ധിജിയോടുമുള്ള ബഹുമാനം കൊണ്ടാണ് താന്‍ ഗാന്ധിജയന്തി ദിനത്തിലും പതാക ഉയര്‍ത്തിയതെന്നു രാമന്‍വൈദ്യര്‍ പറയുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ ഇദ്ദേഹം പതാക ഉയര്‍ത്തുന്നതു കണ്ട ഒരാള്‍ പൊലീസ്സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തലപ്പുഴപൊലീസെത്തി വൈദ്യരെകൊണ്ടുതന്നെ ബലമായി പതാക അഴിപ്പിക്കുകയായിരുന്നു.

എന്നാല്‍ ബലമായി പതാക അഴിപ്പിച്ചതിനെതിരേ പരാതി കൊടുക്കുമെന്ന് വൈദ്യര്‍ വേദനയോടെ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X