കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ഒരു ഐഎസ്പി കൂടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരത്തില്‍ ഒരു ഇന്റര്‍നെറ്റ് സേവന ദായകര്‍ (ഐഎസ്പി) കൂടി രംഗത്ത്. പനമ്പിള്ളിനഗറിലെ ഐ പാത്ത് ഇന്ത്യയാണ് പുതിയ ഐഎസ്പി.

നഗരത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ഏഴാമത്തെ ഐഎസ്പിയാണ് ഐ പാത്ത്. നവംബര്‍ 10 മുതല്‍ ഐ പാത്തിന്റെ സ്റാര്‍ട്ടര്‍ പാക്കുകള്‍ വിപണിയില്‍ ലഭ്യമാക്കും. വിഎസ്എന്‍എല്ലിന്റെ ഗേറ്റ് വേ പ്രയോജനപ്പെടുത്തുന്ന കമ്പനിക്ക് രണ്ട് എംബി ബാന്‍ഡ് വിഡ്ത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാനാകും. ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് കണക്ഷന്‍ നല്‍കുന്നത്.

2001 ഏപ്രിലിന് മുമ്പായി കേരളത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കും കോയമ്പത്തൂരിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. കൊല്ലം, തിരുവല്ല, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ സേവനം ലഭ്യമാവുക.

കൊച്ചി നഗരത്തില്‍ ആയിരം കണക്ഷനുകള്‍ മാത്രമാണ് ഐ പാത്ത് നല്‍കുക. ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടി മെച്ചപ്പെട്ട നിലവാരം കൈവരുത്തുന്നതിന് വേണ്ടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലൈന്‍ എട്ട് ഉപഭോക്താക്കള്‍ക്കായി നീക്കിവെക്കാനാണ് ഉദ്ദേശ്യം. ആഗോളതലത്തില്‍ ഒരു ലൈനില്‍ പത്ത് ഉപഭോക്താക്കളാണ് ശരാശരി നിലവിലുള്ളത്. 1.35 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഐ പാത്തിന്റെ ഉപയോഗത്തിന് പരിമിതിയില്ലാത്ത ഒരു വര്‍ഷ കണക്ഷന് 7000 രൂപയാണ് നിരക്ക്. ഉപയോഗത്തിന് പരിധി നിശ്ചയിക്കാത്ത ഒരു മാസകണക്ഷന് 1000 രൂപ ഈടാക്കും. മൂന്ന് വര്‍ഷ കാലാവധിയുള്ള 500 മണിക്കൂര്‍ കണക്ഷന് 7000 രൂപ ഈടാക്കും. ഏതാനു സോഫ്റ്റ്വെയറുകളും കണക്ഷനൊപ്പം സൗജന്യമായി നല്‍കും.

അമേരിക്കയിലെ ഡെക്കോണ്‍ സിസ്റംസ് ആന്റ് സര്‍വീസസുമായി സാങ്കേതിക-വാണിജ്യ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ പാത്ത് ഇന്ത്യയുടെ 65 ശതമാനം ഓഹരിയുടമകളും വിദേശമലയാളികളാണ്. കോര്‍ബി ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഗ്രൂപ്പില്‍ അംഗമായ ഐ പാത്തിലെ സാങ്കേതിക വിദഗ്ധര്‍ എ.ടി ആന്റ് ടി, ത്രീ കോം, സിസ്കോ, മോട്ടോറോള, ലൂസന്റ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്.

സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്റ്, വിവരസാങ്കേതികവിദ്യാ കണ്‍സള്‍ട്ടന്‍സി, നെറ്റ്വര്‍ക്ക് സൊലൂഷന്‍, ഇ-കോമേഴ്സ് ആപ്ലിക്കേഷന്‍, വെബ് ആപ്ലിക്കേഷന്‍, ആപ്ലിക്കേഷന്‍ സര്‍വീസ് എന്നീ രംഗങ്ങളിലും ഐ പാത്ത് പ്രവര്‍ത്തിക്കുന്നു. മികച്ച വേഗത്തില്‍ ഇന്റര്‍നെറ്റ് സര്‍ഫിംഗ് നടത്താവുന്ന വെബ് കഫെ പനമ്പിള്ളി നഗറില്‍ ഐ പാത്ത് സ്ഥാപിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ഐ പാത്തിനെ കൂടാതെ കൊച്ചിയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന മറ്റ് കമ്പനികള്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്, സത്യം, ഇ.ടി.എച്ച്, ബിപിഎല്‍ നെറ്റ്, സ്പെക്ട്രം, കാള്‍ ടൈഗര്‍ എന്നിവയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X