കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടൂണ്‍ ചിത്രമേള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ അനിമേഷന്‍ ഉത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി.ഒക്ടോബര്‍ 30 തിങ്കളാഴ്ച സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്കിലെ ടൂണ്‍സ്് അനിമേഷന്‍സ് സ്റ്റുഡിയോയിലാണ് നവംബര്‍ മൂന്ന് വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന അനിമേഷന്‍ ഉത്സവം.

എ വീക്ക് വിത്ത് ദ മാസ്റ്റേഴ്സ് എന്ന ഈ പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ അനിമേഷന്‍ വിദഗ്ധര്‍ അണിനിരക്കും. ബില്‍ പ്ലൈറ്റണ്‍, ജൊവാന പ്രീസ്റ്റ്ലി, നോര്‍മന്‍ഡ് റോജര്‍, പീറ്റ്് ക്രൂണ്‍, ആര്‍.ഒ.ബ്ലെക്മാന്‍, വില്‍ വിന്റണ്‍, അര്‍നാബ് ചൗധരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഈ വിദഗ്ധര്‍ അവരുടെ അനിമേഷന്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ചകളും സെമിനാറുകളും നയിക്കും. ഏഷ്യ, യൂറോപ്പ് , വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളഅനിമേറ്റര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്‍ സീ 2000 എന്ന അനിമേഷന്‍ ഫിലിം മത്സരം മേളയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്നാണ്. സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ, മലേഷ്യ,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 200-ല്‍ അധികം അനിമേഷന്‍ ചിത്രങ്ങള്‍ മത്സരവിഭാഗത്തിലുണ്ട്. 2000 ഡോളറാണ് ഒന്നാം സമ്മാനം. 1000 ഡോളര്‍ വീതം രണ്ട് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ചിക്കണ്‍ റണ്‍ എന്ന പ്രശസ്ത അനിമേഷന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ പ്രഥമ പ്രദര്‍ശനവും മേളയോടനുബന്ധിച്ച് നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X