കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംബാബ്വെക്ക് മികച്ച തുടക്കം, 5ന് 232

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ സിംബാബ്വെക്ക് ഭദ്രമായ തുടക്കം. ടോസ് നേടി ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗാരംഭിച്ച സിംബാബ്വെ തുടക്കത്തില്‍ പതറിയെങ്കിലും ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 232 റണ്‍സ് എന്ന നിലയിലെത്തി.

മുന്‍ ക്യാപ്റ്റന്‍മാരായ അലിസ്റര്‍ കാംബെല്‍ (70), ആന്‍ഡി ഫ്ലവര്‍ (55 ബാറ്റിംഗ്) ഷെര്‍വില്‍ കാര്‍ലൈല്‍ (58) എന്നിവരുടെ അവസരോചിത ബാറ്റിംഗാണ് സിംബാബ്വെയുടെ രക്ഷക്കെത്തിയത്.

സിംബാബ്വെ സ്കോര്‍ബോര്‍ഡ് തുറക്കുന്നതിനുമുമ്പു തന്നെ ഓപ്പണര്‍ ഗ്രാന്റ് ഫ്ലവര്‍ ശ്രീനാഥിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. കാര്‍ലൈലും റെന്നിയും രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും അധികം നീണ്ടു നിന്നില്ല. സ്കോര്‍ 15ല്‍വച്ച് 13 റണ്‍സെടുത്ത റെന്നിയെ ശ്രീനാഥിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ പിടിച്ചു പുറത്താക്കി.

മൂന്നാം വിക്കറ്റിന് ഒത്തു ചേര്‍ന്ന കാര്‍ലൈലും കാംബെലും ചേര്‍ന്ന് 119 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടിനെ പൊളിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 58 റണ്‍സെടുത്ത കാര്‍ലൈലിനെ ജോഷിയുടെ കൈകളിലെത്തിച്ചുകൊണ്ട്.

പിന്നീടെത്തിയ ആന്‍ഡി ഫ്ലവറും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കാംബെലുമൊത്ത് ഫ്ലവര്‍ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. 154ല്‍ വെച്ച് കാംബെല്‍ വീണു. ശ്രീനാഥിന്റെ പന്തില്‍ ലക്ഷ്മണ്‍ പിടിച്ചാണ് കാംബെല്‍ പുറത്തായത്. തുടര്‍ന്നെത്തിയ ഗേ വിറ്റാളിന് അധികം ആയുസ്സുണ്ടായില്ല. റണ്ണെടുക്കുന്നതിനു മുമ്പ് വിറ്റാളിനെ സുനില്‍ ജോഷി രാഹുല്‍ ദ്രാവിഡിന്റെ കൈകളിലെത്തിച്ചു.

കളി നിര്‍ത്തുമ്പോള്‍ 55 റണ്‍സോടെ ആന്‍ഡി ഫ്ലവറും 25 റണ്‍സോടെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കുമാണ് ക്രീസില്‍.

ഇന്ത്യയ്ക്കു വേണ്ടി 39 റണ്‍സ് വഴങ്ങി ശ്രീനാഥ് മൂന്നു വിക്കറ്റെടുത്തു. ജോഷിക്കും ടെണ്ടുല്‍ക്കറിനും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X