കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റീസിന്റെ വയസ്: വിവാദ രേഖയിന്മേല്‍ സി ബി ഐ അന്വേഷത്തിന് ഉത്തരവ്

  • By Staff
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എ. എസ്. ആനന്ദ് വയസു തിരുത്തിയെന്ന മുന്‍ കേന്ദ്ര നിയമ കാര്യ മന്ത്രി റാം ജത് മലാനിയുടെ ആരോപണം പുതിയ വഴിത്തിരിവിലേയ്ക്ക്.

ഈ കേസിനെപ്പറ്റി വിശദമായി അന്വേഷണം നടത്താന്‍ നവംബര്‍ 27 തിങ്കളാഴ്ച സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് സി ബി ഐ ക്ക് നിര്‍ദ്ദേശം നല്‍കി.

ജസ്റ്റീസ് ആനന്ദ് ജനിച്ച വര്‍ഷം 1934 ആണെന്നു വ്യക്തമാക്കുന്ന ബാര്‍ ഓഫ് ഇംഗ്ലണ്ട് ജനറല്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി സി ബി ഐ ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മറ്റെല്ലാ രേഖകളിലും ജസ്റ്റീസ് ആനന്ദിന്റെ ജനനവര്‍ഷം 1936 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റാം ജത്മലാനിയുടെ വിവാദ ബിഗ് ഈഗോസ് സ്മോള്‍ മെന്‍ എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ബാര്‍ ഓഫ് ഇംഗ്ലണ്ടിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയെക്കുറിച്ചാണ് സി ബി ഐ അന്വേഷണം നടത്തുന്നത്. സര്‍ട്ടിഫിക്കറ്റ് എങ്ങനെ നിലവില്‍ വന്നുവെന്നും അതിന്റെ പിന്നില്‍ ആരാണെന്നും മറ്റും സി ബി ഐ അന്വേഷിക്കും.

മദ്രാസിലെ ഒരു അഭിഭാഷകനെതിരേയുള്ള കോടതിയലക്ഷ്യ കേസില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റീസ് കെ . ടി. തോമസ്, ജസ്റ്റീസ് ആര്‍. പി. സേത്തി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് കേസന്വേഷണം സി ബി ഐ യെ ഏല്‍പ്പിച്ചത്.

എസ്. കെ . സുന്ദരം എന്ന അഭിഭാഷകന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനയച്ച ടെലിഗ്രാമിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ നടപടികള്‍ ഡിവിഷന്‍ ബഞ്ച് കൈക്കൊള്ളുന്നത്.

ചീഫ് ജസ്റ്റീസ് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് കൊടുക്കുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി.

കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി നവംബര്‍ 28 ചൊവാഴ്ച വീണ്ടും പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X