കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ പിടിച്ചിട്ടു; യാത്രക്കാര്‍ വണ്ടി തടഞ്ഞു

  • By Staff
Google Oneindia Malayalam News

കൊച്ചി: ക്രോസിംഗിന്റെ പേരില്‍ ട്രെയിന്‍ പിടിച്ചിട്ടതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചു.

വേണാട് എക്സ്പ്രസിലെ യാത്രക്കാരാണ് റെയില്‍വെയുടെ ക്രോസിംഗ് പീഡനത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ ട്രെയിന്‍ തടഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ച യാത്രക്കാര്‍ പൊലീസും റെയില്‍വെ അധികൃതരും എത്തി അനുനയിപ്പിച്ച ശേഷമാണ് പിന്മാറിയത്.

കൃത്യസമയത്ത് പൊന്നുരുന്നി വരെ ഓടിയെത്തിയ വേണാട് എക്സ്പ്രസ് ഗുഡ്സ് ട്രെയിന്‍ കടത്തിവിടുന്നതിന് വേണ്ടിയാണ് പിടിച്ചിട്ടത്. അരമണിക്കൂറോളം കാത്തിരിന്നിട്ടും ട്രെയിന്‍ പുറപ്പെടാതിരുന്നതോടെയാണ് ക്ഷുഭിതരായ യാത്രക്കാര്‍ പാളത്തിലിറങ്ങി ട്രെയിന്‍ തടഞ്ഞത്. സില്‍ ലഭിച്ചിട്ടും ട്രെയിന്‍ പുറപ്പെടാന്‍ യാത്രക്കാര്‍ സമ്മതിച്ചില്ല.

പിന്നീട് പൊലീസും റെയില്‍വെ ഏരിയാ മാനേജരും സ്ഥലത്തെത്തി സംസാരിച്ച ശേഷമാണ് യാത്രക്കാര്‍ പിന്മാറിയത്. രാവിലെ 9.55ന് എറണാകുളം സൗത്ത് സ്റേഷനില്‍ എത്തേണ്ട വേണാട് 11നാണ് എത്തിയത്. കൃത്യസമയത്ത് വേണാട് വരുന്ന ദിവസങ്ങളിലെല്ലാം സൗത്ത് സ്റേഷന്‍ അടുക്കാറാകുമ്പോള്‍ ക്രോസിംഗിന്റെ പേരില്‍ ട്രെയിന്‍ പിടിച്ചിടുന്നത് പതിവാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X