സച്ചിന് സെഞ്ച്വറി; ഇന്ത്യ 8ന് 283
ജോഡ്പൂര്‍: സിംബാബ്വെക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് നേടി.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയാണ് ഇന്ത്യയെ ഈ സ്കോറിലെത്താന്‍ സഹായിച്ചത്. 153 പന്തുകള്‍ നേരിട്ട ടെണ്ടുല്‍ക്കര്‍ 146 റണ്‍സെടുത്തു. 14 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു ആ ഇന്നിംഗ്സ്. മിക്കവാറും എല്ലാ സിംബാബ്വെ ബൗളര്‍മാരുടെയും മേല്‍ ആധിപത്യം പുലര്‍ത്തിയ ടെണ്ടുല്‍ക്കറിന്റെ ഇന്നിംഗ്സിന് അന്ത്യം കുറിച്ചത് സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കാണ്.
തുടര്‍ച്ചയായ മൂന്നാം വിജയത്തിലൂടെ പരമ്പര നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷെ തുടക്കം മികച്ചതായിരുന്നു. അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബ്രായന്‍ സ്ട്രാംഗ് ക്ലീന്‍ ബൗള്‍ ചെയ്തു. അപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 22. പിന്നീടെത്തിയ രാഹുല്‍ ദ്രാവിഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മികച്ച ിപിന്തുണ നല്‍കി.
തുടര്‍ന്ന് ടെണ്ടുല്‍ക്കര്‍ സിംബാബ്വെ ബൗളര്‍മാരെ നിരന്തരമായ ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു. ഹെന്‍റി ഒലോംഗയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. ഒലോംഗയും ആദ്യത്തെ മൂന്നു ഓവറില്‍ 25 റണ്‍സുകളാണ് പിറന്നത്.
എന്നാല്‍ സ്കോര്‍ 136ല്‍ എത്തിയപ്പോള്‍ ദ്രാവിഡ് വീണു. ഗ്രാന്റ് ഫ്ലവറിന്റെ പന്തില്‍ ----ന് ക്യാച്ച്. പിന്നീട് ഇന്ത്യയുടെ മധ്യനിര തകരുന്നതാണ് കണ്ടത്. എല്ലാവരും വളരെയേറെ പ്രതീക്ഷ അര്‍പ്പിച്ച യുവതാരങ്ങളായ യുവ്രാജ് സിംഹ് (5), ഹേമാംഗ് ബദാനി (1), റിതീന്ദര്‍ സിംഹ് സോധി (4), വിജയ് ദാഹിയ (3)എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ഒരറ്റത്ത് വിക്കറ്റുകള്‍ തുടരെത്തുടരെ വീണുകൊണ്ടിരുന്നപ്പോള്‍ ടെണ്ടുല്‍ക്കറും സ്കോറിംഗ് വേഗം കുറച്ചു. അതോടെ ഇന്ത്യയുടെ റണ്‍റേറ്റും താണുവന്നുകൊണ്ടിരുന്നു. എന്നാല്‍ ഓള്‍റൗണ്ടര്‍ സുനില്‍ ജോഷി ടെണ്ടുല്‍ക്കര്‍ക്ക് കൂട്ടായെത്തിയപ്പോള്‍ ഇന്ത്യന്‍സ്കോര്‍ വീണ്ടും ചലിക്കാന്‍ തുടങ്ങി. 23 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ജോഷിയും പുറത്തായതോടെ ഇന്ത്യ 250 കടക്കുമോ എന്നു പോലും സംശയമായി.
എന്നാല്‍ ടെണ്ടുല്‍ക്കര്‍ പുറത്തായതിനു ശേഷം എത്തിയ സഹീര്‍ ഖാന്‍ സിംബാബ്വെയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചു. അവസാന ഓവര്‍ എറിഞ്ഞ ഒലോംഗ വഴങ്ങിയത് 27 റണ്‍സാണ്. അവസാന നാലു പന്തുകള്‍ സിക്സറുകള്‍ക്ക് പറത്തിക്കൊണ്ട് സഹീര്‍ ഖാനാണ് ഒലോംഗയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 11 പന്തില്‍ നിന്ന് 33 റണ്‍സോടാേെ സഹീറും 10 പന്തില്‍ നിന്ന് 12 റണ്‍സോടെ അഗാര്‍ക്കറും പുറത്താകാതെ നിന്നു.
സിംബാബ്വെക്കു വേണ്ടി ഗ്രാന്റ് ഫ്ലവറാണ് മികച്ച ബൗളിംഗ് പുറത്തെടുത്തത്. ഫ്ലവര്‍ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബ്രയാന്‍ സ്ട്രാംഗ് 37 റണ്‍സിനും ഹീത്ത് സ്ട്രീക്ക് 54 റണ്‍സിനും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.












Click it and Unblock the Notifications