ദൂരദര്‍ശന്‍ ഉന്നതോദ്യോഗസ്ഥനെതിരെ കേസ്
ദില്ലി: വ്യാജബില്ലിന് അനുമതി നല്‍കി പണം തട്ടിയതിന് ദൂരദര്‍ശന്‍ സെന്‍ട്രല്‍ പ്രോഡക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ആര്‍.പി.മാത്തുറിനും മറ്റു രണ്ട് പേര്‍ക്കുമെതിരെ സിബിഐ കേസെടുത്തു.
സെന്‍ട്രല്‍ പ്രോഡക്ഷന്‍ സെന്റര്‍ അസിസ്റന്റ് ഡയറക്ടര്‍ ഫാസില്‍, ഒരു പരിപാടിയുടെ കോ-ഓഡിനേറ്ററായിരുന്ന അസ്ഗര്‍ ഖാന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വ്യാജബില്ലിന് അനുമതി നല്‍കിയതിലൂടെ ദൂരദര്‍ശന് 8.90 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് താക്കൂറിനെതിരെയുള്ള കേസ്.
ഡിസംബര്‍ 15 വെള്ളിയാഴ്ച സിബിഐ ഉദ്യോഗസ്ഥര്‍ താക്കൂറിന്റെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കു വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
ഷാന്‍-ഇ-കശ്മീര്‍ എന്ന പരിപാടിയുടെ കോ-ഓഡിനേറ്ററായിരുന്ന അസ്ഗര്‍ ഖാന്‍ സമര്‍പ്പിച്ച ബില്ലുകള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയായിരുന്നു. വ്യാജബില്‍ സമര്‍പ്പിച്ച് പണം തട്ടാന്‍ മൂന്ന് പേരും ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications