മണിച്ചന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ഏഴാം പ്രതിയായ അബ്കാരി കോണ്ട്രാക്ടര് മണിച്ചന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ അനില്‍കുമാര്‍ മുഖേന മണിച്ചന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡിസംബര്‍ 16 ശനിയാഴ്ചയാണ് പരവൂര്‍ മുന്‍സീഫ് മജിസ്ട്രേറ്റ് വി.എസ്.ബിന്ദുകുമാരി തള്ളിയത്. ഇതിനോടൊപ്പം ഒമ്പതാം പ്രതി മുഹമ്മദ് ഷാഫി എന്ന ഷാബുവിന്റെ റിമാന്‍ഡ് ഡിസംബര്‍ 26 ചൊവാഴ്ച വരെ നീട്ടാനും ഉത്തരവായിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയനുസരിച്ച് കേസിലെ അഞ്ചാം പ്രതി മുള്ളുവിള അനില്‍കുമാറിനെ ഡിസംബര്‍ 21 വ്യാഴാഴ്ച വരെ പൊലീസ് കസ്റഡിയില്‍ വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവായി. കൊച്ചനിയുടെ ഡ്രൈവറും സഹായിയുമാണ് അനില്‍കുമാര്‍.
ഇതിനിടെ മണിച്ചനെ വെള്ളിയാഴ്ച രഹസ്യമായി പൊലീസ് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി. പട്ടാഴി വിഷമദ്യദുരന്തക്കേസുമായി ബന്ധപ്പെട്ടാണ് മണിച്ചനെ കോടതിയില്‍ കൊണ്ടു വന്നത്. പുനലൂര്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഹരിനായര്‍ മണിച്ചനെ ഡിസംബര്‍ 30 ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications