കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹര്‍ കോടതിയിലേക്ക്

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: തനിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐയുടെ നടപടിയെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നു.

പ്രശസ്തനായ വക്കീലും മുന്‍ നിയമ മന്ത്രിയുമായ എച്ച്.ആര്‍.ഭരദ്വാജിനെയാണ് തനിക്കു വേണ്ടി വാദിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. മുന്‍ കേന്ദ്ര നിയമ മന്ത്രി രാം ജേഠ്മലാനിയുടെ മകന്‍ മഹേഷ് ജേഠ്മലാനിയെയാണ് അസ്ഹര്‍ ആദ്യം സമീപിച്ചതെങ്കിലും ഒടുവില്‍ ഭരദ്വാജിനെ വക്കീലായി നിശ്ചയിക്കുകയായിരുന്നു.

ക്രിക്കറ്റ് ലോകത്ത് തനിക്കു നഷ്ടപ്പെട്ട പേരും പെരുമയും വീണ്ടെടുക്കാന്‍ നിയമത്തിന്റെ വഴി തേടാന്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് അസ്ഹര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് നിയമ വിദഗ്ദ്ധരുടെ ഉപദേശവും അദ്ദേഹം തേടിയിരുന്നു.

ആന്ധ്ര പ്രദേശ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് അസ്ഹറിന്റെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ നീതി ലഭിക്കാന്‍ അസ്ഹര്‍ മുംബയിലെയോ ദില്ലിയിലെയോ ഹൈക്കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്.

അതേ സമയം അസുഖമാണെന്ന കാര്യം പറഞ്ഞ് അസ്ഹര്‍ താന്‍ ജോലി നോക്കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. എസ്ബിഐയില്‍ പബ്ലിക് റിലേഷന്‍സ് ജനറല്‍ മാനേജരായ അദ്ദേഹം അവധി അപേക്ഷ ചീഫ് ജനറല്‍ മാനേജര്‍ അശോക് ദാസിന് അയച്ചുകൊടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X