ഡീസലിനു പുറമെ ഫര്‍ണസ് ഓയിലും ചോര്‍ത്തുന്നു
കൊച്ചി: ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടു കൂടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഡിപ്പോയില്‍ നിന്നും ഫര്‍ണസ് ഓയിലും ചോര്‍ത്തുന്നു.
സിബിഐ നടത്തിയ അന്വേണത്തിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഐഒസിയുടെ ഡീസല്‍ ചോര്‍ത്തിവിറ്റ ഉദ്യോഗസ്ഥരടക്കമുള്ളവരെ സിബിഐ നേരത്തെ വലയില്‍ വീഴ്ത്തിയിരുന്നു.
അമ്പലമേടിനും ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനുമിടയില്‍വച്ചാണ് ഫര്‍ണസ് ഓയില്‍ ചോര്‍ത്തിയെടുക്കന്നത്. ടാങ്കറില്‍ നിന്ന് നേരിട്ടും ഇന്ധനം ഇറക്കിക്കഴിയുമ്പോള്‍ അളവില്‍ കൃത്രിമം കാണിച്ചും ആണ് പ്രധാനമായും ഓയില്‍ ചോര്‍ത്തുന്നത്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗമണ്ഡലിലേക്ക് കൊണ്ടു വന്ന ഫര്‍ണസ് ഓയിലില്‍ വെള്ളം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു തട്ടിപ്പു സംഘത്തെ പിടികൂടിയിരുന്നു. പിന്നീടു നടന്ന വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.ഫാക്ടിലെയും ഐഒസിയിലെയും ഏതാനും ഉദ്യോസസ്ഥര്‍ ഇതിനു കൂട്ടുനില്ക്കുന്നതായും പറയപ്പെടുന്നു.












Click it and Unblock the Notifications