ഭൂമി ഇടപാട്: വിജിലന്‍സ് അന്വേഷണം വേണം
കൊച്ചി: കൊച്ചി കോര്‍പ്പറേഷന് വന്‍ നഷ്ടമുണ്ടാക്കിയ വിവാദഭൂമി ഇടപാടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് യുഡിഎഫ് കോര്‍പ്പറേഷനിലെ കക്ഷിനേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
ഭൂമി ഇടപാടില്‍ കോര്‍പ്പറേഷന് ഏഴര കോടി രൂപ നഷ്ടമുണ്ടായെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് മേയറുടെ ചേംബറില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ പരിശോധനയ്ക്ക് വെച്ചു. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഭരണപക്ഷത്തെ ചില നേതാക്കള്‍ക്കും ഇതോടെ ബോധ്യമായതായി പ്രതിപക്ഷനേതാവ് എന്‍.വേണുഗോപാല്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.
കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണം കൈയാളിയ എല്‍ഡിഎഫില്‍ അന്നത്തെ മേയറും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെയാണ് പ്രധാനമായും അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ എങ്ങനെ അന്വേഷണത്തിന് ഉത്തരമിടുമെന്ന പ്രതിസന്ധിയിലാണ് മേയറെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
കെപിസിസി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിജിലന്‍സ് അന്വേഷണത്തില്‍ കുറച്ചൊന്നും പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications