Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് സ്വകാര്യവല്‍ക്കരണം എതിര്‍ക്കും: ആന്റണി

കൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ ശക്തിയായെതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടപ്പാക്കുന്നതിന്റെ ഫലമായി തൊഴിലാളികള്‍ തെരുവിലേക്കെറിയപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനവരി 18 വ്യാഴാഴ്ച കൊച്ചിന്‍ പോര്‍ട്ട് സ്റാഫ് അസോസിയേഷന്‍ പ്രത്യേക കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

വന്‍ കുത്തകകള്‍ക്ക് മാത്രമാണ് ബാങ്ക് സ്വകാര്യവല്‍ക്കരണം നേട്ടമുണ്ടാക്കുന്നത്. ഈ മാറ്റങ്ങള്‍ ബാങ്കിംഗ് മേഖലയെ സാധാരണക്കാരന് അപ്രാപ്യമാക്കി മാറ്റും. ഇന്ത്യയിലെ കാര്‍ഷിക വ്യവസായ മുന്നേറ്റത്തിന്റെ അടിസ്ഥാന കാരണം ബാങ്ക് ദേശസാല്‍ക്കരണമായിരുന്നുവെന്ന് ആന്റണി പറഞ്ഞു.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട പ്രവര്‍ത്തന സാഹചര്യം സൃഷ്ടിക്കുകയാണ് അടിന്തിരാവശ്യം. ഇന്ത്യന്‍ എയര്‍ലൈന്‍സും രാജ്യത്തെ തുറമുഖങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നത് തെറ്റായ നടപടിയാണെന്നും ആന്റണി പറഞ്ഞു.

കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വികസനത്തിന് കൊച്ചി തുറമുഖത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കയറ്റുമതി മുഴുവന്‍ തൂത്തുക്കുടി പോലുള്ള തുറമുഖങ്ങളിലേക്ക് പോവുകയാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+