Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷ് അധികാരമേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയുടെ 43ാമത് പ്രസിഡണ്ടായി ജോര്‍ജ് വാക്കര്‍ ബുഷ് അധികാരമേറ്റു. വാഷിംഗ്ടണിലെ കാപ്പിട്ടോള്‍ മന്ദിരത്തിന്റെ മുറ്റത്ത് ജനവരി 20 ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ബുഷ് സത്യപ്രതിജ്ഞ ചെയ്തത്.

അമേരിക്കക്കാര്‍ കാഴ്ചക്കാരേക്കാളുപരി യഥാര്‍ത്ഥ പൗരന്മാരാകണമെന്ന് അധികാരമേറ്റശേഷം രാഷ്ട്രത്തോടു നടത്തിയ പ്രഖ്യാപനത്തില്‍ ബുഷ് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ജനതയെ ആഹ്വാനം ചെയ്തു. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ഗോറിനെ കോടതിവിധിയുടെ പിന്‍ബലത്തില്‍ പിന്തള്ളയതിനെക്കുറിച്ച് ബുഷ് ഒരക്ഷരവും ഉരിയാടിയില്ല.

12 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം വിട്ടൊഴിഞ്ഞ ജോര്‍ജ് ഹെര്‍ബര്‍ വാക്കര്‍ ബുഷിന്റെ മകനാണ് ജോര്‍ജ് ബുഷ്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡണ്ടാകുന്നത്. കഴിഞ്ഞ എട്ടു വര്‍ഷവും പ്രസിഡണ്ടായിരുന്നത് ഡെമോക്രാറ്റായ ബില്‍ ക്ലിന്റനാണ്.

അതേ സമയം ബുഷ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പുറത്ത് വന്‍ പ്രതിഷേധ പ്രകടനവും നടന്നു. നിയമയുദ്ധത്തിലൂടെയും റീക്കൗണ്ടിംഗിലൂടെയും ബുഷ് അധികാരത്തിലെത്തിയത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+