Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: മരണം 2,300 കവിഞ്ഞു

അഹമ്മദാബാദ്: ജനവരി 26 വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈന്യവും പൊലീസും ഡോക്ടര്‍മാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരുന്നു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയായിരുന്നു. ഭൂചലനത്തിന്റെ പ്രഭവസ്ഥാനമായ കച്ചിലെ ല്‍ അടിയന്തിരആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

2,257 മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് അഹമ്മദാബാദിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ വക്താവ് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ഭൂചലനത്തില്‍ ചുരുങ്ങിയത് 5,500 പേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിരിക്കാനിടയുണ്ടെന്ന് അധികൃതര്‍ കരുതുന്നതായി വക്താവ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യയില്‍ ഭൂചലനം രൂക്ഷമായി അനുഭവപ്പെട്ടത് ഗുജറാത്തിലാണ്. കച്ച് ജില്ലയിലെ ണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനമെന്ന് കരുതുന്നു. ഇവിടെ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+