കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസമെത്തിക്കാന്‍ യുഎഇയും

  • By Staff
Google Oneindia Malayalam News

അബുദാബി: ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിനെ സഹായിക്കാന്‍ യുഎഇയും.

ദുരിതാശ്വാസപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഒരു അന്താരാഷ്ട്രസേനയെ രൂപീകരിക്കാനാണ് യുഎഇയുടെ ശ്രമം.പ്രകൃതിദുരന്തങ്ങളില്‍ കുടുങ്ങിയ ഒരു രാജ്യത്തിന് തനിയെ കരകയറാനാവില്ലെന്ന് യുഎജ പ്രസിഡന്റ് ഷേഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍-നഹായാന്‍ ഫിബ്രവരി നാല് ഞായറാഴ്ച പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് അബുദാബിയില്‍ നടന്ന പ്രാദേശിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് ആഗോളാതലത്തില്‍ സഹായം ലഭിക്കാന്‍ ഒരു അന്താരാഷ്ട്രസംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്രസമിതിയുടെ കീഴിലായിരിക്കണം ഈ സംവിധാനം.ഇതില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ അംഗങ്ങളായിരിക്കുകയും വേണം-അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗള്‍ഫ്രാഷ്ട്രങ്ങളിലെ പരിസ്ഥിതി മലിനീകരണത്തിന് തടയിടാന്‍ ഒരു കരടുരേഖ സമ്മേളനം തയ്യാറാക്കിയിട്ടുണ്ട്. അബുദാബി പ്രഖ്യാപനം എന്നറിയപ്പെടുന്ന ഈ രേഖ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. 19 അറബി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അറബ് രാജ്യങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണ്. കടലോരങ്ങളും തുറമുഖപ്രദേശങ്ങളും അതിവേഗം മലിനീകരിക്കപ്പെടുകയാണ്. കുടിവെള്ള ക്ഷാമവും ഒരു പ്രശ്നമാണ്. അറബ് രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സികള്‍ കാര്യക്ഷമമല്ലെന്ന് അറബ് പ്രഖ്യാപനത്തില്‍ പറയുന്നു.പരിസ്ഥിതി നാശം തടയാന്‍ കുറേക്കൂടി കാര്യക്ഷമമായ നടപടികളെടുക്കണമെന്നും രേഖയില്‍ പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ആധുനിക മാര്‍ഗ്ഗം കണ്ടെത്താനും ഉപയോഗിച്ചാല്‍ തീരുന്നതും ഉപയോഗിച്ചാല്‍ തീരാത്തതുമായ അടിസ്ഥാനവിഭവങ്ങളെ ബുദ്ധിപരമായി ഉപയോഗിക്കാനും പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. പക്ഷെ നിരവധി യുദ്ധങ്ങള്‍ നേരിടുകയും അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടരുകയും ജലക്ഷാമം അനുഭവിക്കുകയും പൊതുജന അവബോധം കുറഞ്ഞതുമായ ഒരു മേഖലയില്‍ ഇത് നടപ്പില്‍ വരുത്തുക എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

അറബ് രാജ്യങ്ങളിലെ ജനസംഖ്യ കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നു മടങ്ങായാണ് വര്‍ദ്ധിച്ചത്.ഇപ്പോള്‍ ജനസംഖ്യ 28.8 കോടിയായിരിക്കുന്നു. 2025 ഓടെ ഇത് 46.60 കോടിയായി ഉയരുമെന്നും കണക്കാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X