കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരമ്പര്യത്തെ അവഗണിക്കരുത് :രവിശങ്കര്‍

  • By Staff
Google Oneindia Malayalam News

ചെറുകോല്‍പുഴ: നാം നമ്മുടെ പാരമ്പര്യത്തെ അവഗണിക്കരുതെന്ന് ശ്രീ ശ്രീ രവിശങ്കര്‍.

89-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതത്തിന്റെ ദര്‍ശന ശാസ്ത്രങ്ങളാണ് നമ്മുടെ രാഷ്ട്രത്തിന്റെ ജീവന്‍. ഈ ദര്‍ശനങ്ങള്‍ക്കായി ലോകം മുഴുവന്‍ ഇന്ന് കാതോര്‍ക്കുകയാണ്-അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഭൂകമ്പ കേന്ദ്രമായ ഭുജില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ പോലും തകര്‍ന്നു വീണപ്പോള്‍ 150 കിലോമീറ്റര്‍ അകലെയുള്ള ദ്വാരകാ ക്ഷേത്രത്തിന് ഒന്നും പറ്റിയില്ല.നമ്മുടെ പരമ്പരാഗത വാസ്തുവിദ്യയുടെ മഹത്വമാണ് അത് കാണിക്കുന്നത്- രവിശങ്കര്‍ ചൂണ്ടിക്കാട്ടി.

ആയുര്‍വേദത്തിനും സംസ്കൃത പഠനത്തിനും നാം സമയം കണ്ടെത്തണം.ആയുര്‍വേദത്തെ പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരളം മഹത്തായ പങ്കാണ് വഹിക്കുന്നത്-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുമതപരിഷത്തിനെത്തിയ രവിശങ്കറിന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനക്കാരും ഹിന്ദു പരിഷത്ത് ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്കി.ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഭജന നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X