കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോള്‍ഗാട്ടിയ്ക്ക് ചതുര്‍നക്ഷത്ര പദവി

  • By Staff
Google Oneindia Malayalam News

bolgatty palaceകൊച്ചി: പുതുക്കിപ്പണിത ബോള്‍ഗാട്ടി കൊട്ടാരത്തിന് ചതുര്‍നക്ഷത്ര പദവി ലഭിച്ചു .

പഴയകാല പ്രൗഢി നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരത്തില്‍ 5.1 കോടി ചെലവഴിച്ച് നവീകരണജോലികള്‍ നടത്തിയത് . പുതുതായി നിര്‍മ്മിച്ച നീന്തല്‍ക്കുളവും രാജ്യാന്തര നിലവാരത്തില്‍ ഏര്‍പ്പെടുത്തിയ മറ്റ് സൗകര്യങ്ങളും വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കും .

ബോള്‍ഗാട്ടിയില്‍ പഴയ നാലുകെട്ട് സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് രണ്ട് നിലകളിലായി 16 മുറികളുള്ള പാലസ് അനക്സാണ് സഞ്ചാരികളെ വരവേല്ക്കുക .പുതുക്കിപ്പണിഞ്ഞ കൊട്ടാരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ.കെ . നായനാര്‍ ഫിബ്രവരി 17 ശനിയാഴ്ച നിര്‍വഹിക്കും.

എട്ട് സ്യൂട്ടുകളും എട്ട് ഡീലക്സ് മുറികളുമാണ് ഈ മന്ദിരത്തിലുള്ളത് . കൊട്ടാരത്തില്‍ ആറ് മുറികളുണ്ടായിരുന്നത് നാലാക്കി ചുരുക്കി . റോയല്‍ സ്യൂട്ട് എന്നാണ് ഇവ അറിയപ്പെടുക . 12,000 രൂപയാണ് കൊട്ടാരത്തിലെ റോയല്‍ സ്യൂട്ടുകള്‍ക്ക് വാടക . പാലസ് അനക്സില്‍ നാലായിരം , ആറായിരം രൂപ നിരക്കുകളിലുള്ള മുറികളുണ്ട് .

കൊട്ടാരവളപ്പിലെ ഹണിമൂണ്‍ കോട്ടേജുകള്‍ ഉള്‍പെടെ 26 മുറികളാണ് ബോള്‍ഗാട്ടിയില്‍ ഉള്ളത് . അമീബ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള നീന്തല്‍ക്കുളം കൊച്ചി നഗരത്തിലെ മറ്റ് നീന്തല്‍ കുളങ്ങളേക്കാളും വലുതാണ് . കൊട്ടാരത്തിന്റെ താഴത്തെ നിലയില്‍ മാര്‍ബിള്‍ വിരിച്ചു .

ബോള്‍ഗാട്ടി പാലസിലെത്തുന്ന അതിഥികള്‍ക്കായി കുതിര സവാരി , ഗോള്‍ഫ് , ഹൗസ് ബോട്ടുകള്‍ , കായലിലൂടെ സഞ്ചരിച്ച് സൂര്യാസ്തമയം കാണുന്നതിനുള്ള സൗകര്യം തുടങ്ങിയവയും കെടിഡിസി ഒരുക്കും . വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍ , ആലപ്പുഴ , കുമരകം എന്നിവിടങ്ങളിലേക്ക് ബോള്‍ഗാട്ടിയില്‍ നിന്ന് യാത്രാസൗകര്യമുണ്ടാകും .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X