കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ കേരള വനവാസം വെറും നാടകമെന്ന്

  • By Staff
Google Oneindia Malayalam News

പാലക്കാട് : വീരപ്പന്‍ കേരളത്തിലെ കാടുകളിലേക്ക് കടന്നുവെന്നത് ദൗത്യസേനയിലെ തമിഴ്നാട് സംഘം കെട്ടിച്ചമച്ച കഥയാണെന്ന് സംശയം .

വീരപ്പന്‍ വേട്ടയ്ക്കായി കേരളത്തിലെത്തിയ ദൗത്യസേനയെ ഉടന്‍ പിന്‍വലിക്കുമെന്ന തമിഴ്നാട് സര്‍ക്കാര്‍ നല്കിയ സൂചന ഈ സംശയം ബലപ്പെടുത്തുന്നു . ചെമ്മന്തിമലക്കാടുകളില്‍ വീരപ്പന്‍ സംഘവുമായി നടത്തിയ ഏറ്റുമുട്ടലും വീരപ്പനെ കണ്ടുവെന്ന അയ്യപ്പന്‍ എന്ന ആദിവാസിയുടെ മൊഴിയും ഈ നാടകത്തിന്റെ ഭാഗമായിരുന്നുവെന്നു വേണം കരുതാന്‍ .

ചെമ്മന്തി മലയില്‍ ഏറ്റുമുട്ടല്‍ നടന്നു എന്നു പറയപ്പെടുന്ന ഭാഗം അത്ര വലിയ നിബിഡവനമല്ല . ചെമ്മന്തിമലയില്‍ ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നില്ക്കുന്ന ആര്‍ക്കും ആരേയും കാണാമെന്നതാണ് വാസ്തവം . ഏറ്റുമുട്ടലില്‍ ആദ്യം ഒരാള്‍ മരിച്ചുവെന്നു പറഞ്ഞ സേന പിന്നീട് ചിലര്‍ക്കു മുറിവേറ്റുവെന്ന് മാറ്റി . ദൗത്യസേന വീരപ്പനു നേരെ ഗ്രനേഡ് പ്രയോഗിച്ചുവെന്ന് പറയുന്നുവെങ്കിലും അതിന്റെ അവശിഷ്ടങ്ങളൊന്നും പിന്നെ കണ്ടില്ല .

അന്ന് നടത്തിയ വെടിവയ്പില്‍ തമിഴ്നാട് സേന മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതും സംശയമുണര്‍ത്തുന്നു . വെടിവയ്പിനെ തുടര്‍ന്ന് വീരപ്പന്‍ സംഘം ഉപേക്ഷിച്ചു പോയ മൊബൈല്‍ ഫോണിനെയും ഡിജിറ്റല്‍ ഡയറിയെയും ഫിലിം റോളിനെയും കുറിച്ച് വിവരമൊന്നുമില്ല . ഇത് പ്രദര്‍ശിപ്പിക്കാന്‍ പോലും തമിഴ്നാട് ദൗത്യസേനാസംഘം തയ്യാറല്ല .

വീരപ്പനെ കണ്ടുവെന്ന് ആദ്യം വെളിപ്പെടുത്തിയ പുതുപ്പതി ഊരിലെ അയ്യപ്പന്റെ നീക്കങ്ങളാണ് മറ്റൊരു ദുരൂഹത . അയ്യപ്പന്‍ അതിനു തൊട്ടടുത്ത ദിവസം അപ്രത്യക്ഷനായി . അയ്യപ്പനെ തമിഴ്നാട് പൊലീസ് ഒളിപ്പിച്ചുവെച്ചതാണെന്ന് കരുതുന്നു . വീരപ്പന്‍ കേരളത്തിലുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ തമിഴ്നാട് പൊലീസ് കെട്ടിച്ചമച്ച നാടകങ്ങളാണിതെല്ലാമെന്ന് കരുതുന്നു .

വീരപ്പന്‍ കേരളത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത് . പരിചയമില്ലാത്ത കാടും അനുകൂലമല്ലാത്ത സര്‍ക്കാരും ഉള്ള ഒരു സാഹചര്യത്തിലേക്ക് വീരപ്പന്‍ വരില്ലെന്നു തന്നെയാണ് വിലയിരുത്തല്‍ .ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ദൗത്യസേനയെ പിന്‍വലിക്കാന്‍ പോവുന്നതായി തമിഴ് പ്രഖ്യാപിച്ചു കഴിഞ്ഞു . ഇത്രയും നാള്‍ വീരപ്പനെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിയ ദൗത്യസേനയെ പെട്ടെന്ന് പിന്‍വലിക്കുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല . വീരപ്പന്‍ കേരളാക്കാടുകളിലില്ലെന്ന പുതിയ കണ്ടെത്തലാണത്രെ ദൗത്യസേനയെ പിന്‍വലിക്കാനുള്ള കാരണം . ദൗത്യസേനയെ പിന്‍വലിക്കില്ലെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും കുറേശ്ശെയായി സേന പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട് .

ശിരുവാണി മുതല്‍ കരിമലക്കാട്ടില്‍ വരെ നടത്തിയ തിരച്ചിലില്‍ ദൗത്യസേനയുടെ തമിഴ്നാട് ഘടകത്തിന്റെ നീക്കങ്ങള്‍ കേരളാപൊലീസില്‍ പലപ്പോഴും സംശയമുണര്‍ത്തിയിരുന്നു . എന്തൊക്കെയോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നു തമിഴ്നാട് വിഭാഗം തിരച്ചില്‍ നടത്തിയതെന്നാണ് പൊതുവേ ആരോപിക്കപ്പെടുന്നത് . നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന കരുണാനിധി സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X