കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ഗ്രൂപ്പ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നിര്‍ണ്ണായക യോഗം ഫിബ്രവരി 15 വ്യാഴാഴ്ച ആരംഭിച്ചു .

വ്യാഴാഴ്ച രാവിലെ യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പാര്‍ടി ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗീസിന്റെ ദേഹാസ്വാസ്ഥ്യവും മന്ത്രി ജോസഫിന്റെ അസൗകര്യവും നിമിത്തം യോഗം വൈകീട്ടത്തേക്ക് മാറ്റുകയായിരുന്നു . ഈ യോഗത്തില്‍ ഇടതുമുന്നണി വിടാനുള്ള തീരുമാനമുണ്ടാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു .

പുതിയ സംഭവികാസങ്ങളുടെ വെളിച്ചത്തില്‍ അത്തരം സാഹസികമായ തീരുമാനമൊന്നും ഉണ്ടാകില്ലെന്ന് വേണം കരുതാന്‍ . ജോസഫ് ഗ്രൂപ്പ് ഐക്യമുന്നണിയിലേക്ക് വരുന്നതിനോടുള്ള താല്പര്യക്കുറവ് യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചത് .

ഇതോടെ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണി വിടുമെന്ന പ്രചാരണം ആറിതണുത്തു . വ്യാഴാഴ്ച രാവിലെ ആരംഭിച്ച നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തില്‍ സ്വകാര്യഎഞ്ചിനീയറിംഗ് കോളേജുകളെപ്പറ്റി ഗവര്‍ണര്‍ ഒരക്ഷരം പോലും പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി . സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കുന്ന കാര്യത്തില്‍ ജോസഫിന് അനുകൂലമായി സിപിഎം തീരുമാനമെടുക്കുമെന്ന് തന്നെയാണ് കരുതുന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X