കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പനും കൂട്ടരും കേരളാവനത്തില്‍ ?

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍ : വീരപ്പനും കൂട്ടാളികളും ശിരുവാണി വനത്തില്‍ത്തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു .

കഞ്ചിക്കോടും മധുക്കരയിലും പ്രത്യേക ദൗത്യസേന കാവല്‍ ശക്തമാക്കിയിട്ടുണ്ട് . വെള്ളിങ്കിരി കുന്നുകളില്‍ നിന്നാണ് വീരപ്പന്റെ പ്രധാന കൂട്ടാളി മാരന്‍ എന്ന ചെങ്കുട്ടവനെ തമിഴ്നാട് പ്രത്യേകദൗത്യസേന ഫിബ്രവരി 15 വ്യാഴാഴ്ച പിടികൂടിയത് .വീരപ്പന്റെ മറ്റൊരു അനുയായിയെയും പിടികൂടിയിട്ടുണ്ട് .ഡിഎസ്പി സമ്പത്ത് കുമാറിന്റെ നേതൃത്വത്തില്‍ 40 അംഗങ്ങളുള്ള തമിഴ്നാടിന്റെ പ്രത്യേക ദൗത്യസേനയാണ് മാരനെ പിടികൂടിയത് .

മാരന്റെ കയ്യില്‍ നിന്നും ഒരു സെല്‍ ഫോണും പൊളിത്തീന്‍ ടെന്റും 8,000 രൂപയും ഏതാനും വസ്ത്രങ്ങളും പൊലീസ് പിടികൂടി . പുത്തൂര്‍ ,കല്ലനിയവടി,ആണ്ടിമഠം എന്നീ പൊലീസ് സ്റേഷനുകള്‍ ആക്രമിച്ച കേസുകളില്‍ മുഖ്യപ്രതിയാണ് മാരന്‍ . രണ്ട് റെയില്‍വേ സ്റഷന്‍ ആക്രമണക്കേസുകളിലും മാരന്‍ പ്രതിയാണ് . കന്നട നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നിലും മാരന്‍ മുഖ്യപ്രതിയാണ് .

അതുവരെ വീരപ്പനോടൊപ്പമുണ്ടായിരുന്ന താന്‍ ചെമന്തിമലയില്‍ വച്ച് ഫിബ്രവരി രണ്ട് വെള്ളിയാഴ്ച വീരപ്പന്‍ സംഘവുമായി തമിഴ്നാട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിനുശേഷമാണ് വേര്‍പിരിഞ്ഞതെന്ന് ചോദ്യംചെയ്യലില്‍ മാരന്‍ സമ്മതിച്ചതായി പ്രത്യേക ദൗത്യസേന ഐജി ബി.ബാലചന്ദ്രന്‍ പറഞ്ഞു . ഇപ്പോള്‍ വീരപ്പന്‍ സംഘത്തില്‍ ആകെ പത്തുപേരെ ഉള്ളൂവെന്നും മാരന്‍ വെളിപ്പെടുത്തി .

മാരന്റെ സെല്‍ഫോണിലെ സിം കാര്‍ഡ് പൊലീസിന് കിട്ടിയില്ല . പൊലീസ് പിടികൂടും മുമ്പുതന്നെ മാരന്‍ സിം കാര്‍ഡ് നശിപ്പിച്ചതായി ഐജി ബാലചന്ദ്രന്‍ അറിയിച്ചു . ഫിബ്രവരി രണ്ട് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിനുശേഷം വീരപ്പന്‍ സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളെല്ലാം കേരളാ പൊലീസിനെ ഏല്പിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ഡിജിറ്റല്‍ ഡയറി ഉണ്ടായിരുന്നില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു .തമിഴ് തീവ്രവാദി സംഘടനയായ തമിഴ്നാട് വിമോചന സേനയുടെ നേതാവാണ് മാരന്‍ .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X