കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കൊല: പ്രതിയെ ശനിയാഴ്ച അറസ്റ് ചെയ്യും

  • By Staff
Google Oneindia Malayalam News

കൊച്ചി: ആലുവ കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയെ പൊലീസ് ഫിബ്രവരി 17 ശനിയാഴ്ച അറസ്റ് ചെയ്തേക്കും. കൊല്ലപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ ബന്ധുവായ ആന്റണിയുടെ അറസ്റാണ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങുന്നത്. പെരുമ്പാവൂരിനടുത്ത് കോടനാടുള്ള രഹസ്യസങ്കേതത്തില്‍ പൊലീസ് കസ്റഡിയിലാണ് ആന്റണി.

നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലും ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന നിലപാടില്‍ ആന്റണി ഉറച്ചുനില്‍ക്കുന്നതാണ് പൊലീസിനെ കുഴക്കുന്നത്. വിശ്വസനീയമല്ലാത്ത ഈ മൊഴിയുമായി എങ്ങനെ ജനങ്ങള്‍ക്ക് മുമ്പിലെത്തും എന്നതിനെ കുറിച്ച് ഡിജിപിയുമായി കഴിഞ്ഞ ദിവസം ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്തായാലും അറസ്റ് വൈകിക്കേണ്ടെന്നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശമെന്നും അറിയുന്നു.

വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസ് എത്രമാത്രം നിലനില്‍ക്കുമെന്ന് പൊലീസിന് തന്നെ സംശയമുണ്ടെങ്കിലും ഇതിനപ്പുറം ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ കൂടുതല്‍ തെളിവുകള്‍ സംഘടിപ്പിക്കാനുള്ളപൊലീസിന്റെ നെട്ടോട്ടമാണ് അറസ്റ് വൈകാനിടയാക്കുന്നത്.

താന്‍ തന്നെയാണ് കൊല നടത്തിയതെന്ന ആന്റണിയുടെ മൊഴിയില്‍ ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കാനുള്ള പൊലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായാണറിവ്. അഗസ്റിന്‍ മാഞ്ഞൂരാന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ച ശേഷമാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ആന്റണി മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ മറ്റേതോ വമ്പന്മാര്‍ക്ക് പങ്കുണ്ടെന്ന് വ്യാപകമായി പറയപ്പെട്ടിരുന്നെങ്കിലും ആന്റണിക്ക് പുറമെ ഇയാളെ ദമാമിലേക്കയച്ച മലയാളിയായ ഏജന്റിനെയും ആന്റണിയുടെ മുംബൈയിലുള്ള രണ്ട് സുഹൃത്തുക്കളെയും മാത്രമാണ് പൊലീസ് ഇപ്പോള്‍ കസ്റഡിയിലെടുത്തിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X