കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ബ്സിന്റെ പട്ടികയില്‍ ഒന്നാമന്‍ ഇന്ത്യക്കാരന്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : സണ്‍ മൈക്രോ സിസ്റംസ് എന്ന പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപിച്ച ഇന്ത്യക്കാരാനായ വ്യവസായി വിനോദ് കോസ്ല അമേരിക്കയിലെ ധനകാര്യ മാസികയായ ഫോര്‍ബ്സ് തിരഞ്ഞെടുത്ത മികച്ച നിക്ഷേപകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് .

ഫോബ്സ് മിഡാസ് എന്ന പേരുള്ള പട്ടികയില്‍ മൂലധന നിക്ഷേപ മേഖലയില്‍ ഏറ്റവും സമ്പന്നരായ വ്യവസായികളുടെ പേരുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത് . നാല്പത്തെട്ടുകാരനായ കോസ്ല മികച്ച വെഞ്ച്വര്‍ ക്യാപിറ്റല്‍( മൂലധന നിക്ഷേപം) രംഗത്തെ വ്യവസായികൂടിയാണ് . കഴിഞ്ഞ വര്‍ഷം മൂലധന നിക്ഷേപം വഴി കോടിക്കണക്കിന് രൂപയാണ് കോസ്ല നേടിയത് .

ഏതു കമ്പനിയില്‍ പണം മുടക്കണമെന്ന് കൃത്യമായി വിലയിരുത്താനുള്ള കോസ്ലയുടെ കഴിവ് അപാരമാണെന്ന് ഫോബ്സ് മാസിക വിലയിരുത്തുന്നു . ടെലികോം മേഖലയിലെ 12 ഓളം സ്ഥാപനങ്ങളില്‍ വിജയകരമായി പണം നിക്ഷേപിച്ച കോസ്ല ഏതാണ്ട് 6900 കോടി രൂപ (1500 കോടി ഡോളര്‍) കൊയ്തു . കാലിഫോര്‍ണിയയിലെ ക്ലിനര്‍ പെര്‍ക്കിന്‍സ് കൗഫീല്‍ഡ് ആന്‍ഡ് ബെയര്‍ എന്ന സ്ഥാപനത്തില്‍ പങ്കാളികൂടിയാണ് കോസ്ല .

1955 ലാണ് കോസ്ലയുടെ ജനനം . ഇന്ത്യന്‍ ഇന്‍സ്റിട്യൂട്ട് ഓഫ് ടെക്നോളജി , സ്റാന്‍ഫോര്‍ഡ് ബിസിനസ് സ്കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് . ബിരുദം നേടിയ ശേഷം സുഹൃത്തായ കാന്‍ഡിയുമായി ചേര്‍ന്നാണ് സണ്‍ മൈക്രോസിസ്റംസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങിയത് . മുപ്പതാം വയസ്സില്‍ അദ്ദേഹം മൂലധന നിക്ഷേപ രംഗത്തേക്ക് കടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X