കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തൊഴില്‍നിയമഭേദഗതിക്കായി കമ്മീഷന്‍
തിരുവനന്തപുരം: തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കും. ഫിബ്രവരി 20 ചൊവാഴ്ച തൊഴില്‍കാര്യ മന്ത്രി വി പി രാമകൃഷ്ണപിള്ള നിയമസഭയെ അറിയിച്ചതാണിത്.
അടുത്തയിടെ പ്രഖ്യാപിച്ച ലേബര്‍ അജണ്ട 2000 ത്തിന്റെ ചുവടുപിടിച്ച് തൊഴില്‍നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനാണ് കമ്മീഷന്‍. എന്നാല്‍ ഏകാംഗ കമ്മീഷനോ, തൊഴിലാളി സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുജന കമ്മീഷനോ രൂപീകരിക്കേണ്ടെതെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മന്ത്രി അറിയിച്ചു.