ചീഫ് സെക്രട്ടറി കോടതിയില്‍ നേരത്തെ ഹാജരാകണം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതിയില്‍ രണ്ട് ദിവസം മുന്നേ ഹാജരാകാന്‍ ചീഫ് സെക്രട്ടറി എം.മോഹന്‍കുമാറിനോടും ദേവസ്വം സെക്രട്ടറി ജെ.ലളിതാംബികയോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഫിബ്രവരി 26തിങ്കളാഴ്ചയാണ് ഹാജരാകേണ്ടത്. നേരത്തെ 28ന് ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

പ്രത്യേക മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കുമായി ഒരു അപെക്സ് ബോഡിക്ക് രൂപം നല്‍കാനുമുള്ള കോടതി വിധി പാലിച്ചില്ല എന്നാരോപിച്ച് മലബാര്‍ ദേവസ്വം സ്റാഫ് യൂണിയനാണ് കേസ് ഫയല്‍ ചെയ്തത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X