കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം സാമ്പത്തിക പ്രതിസന്ധിയില്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവും കനത്ത സാമ്പത്തിക ചെലവും മൂലം കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ഒമ്പതാം പഞ്ചവത്സര പദ്ധതി നടപ്പാക്കാനുള്ള ചെലവിനാവശ്യമായ വിഭവ സമാഹരണം നടത്താന്‍ പോലും കഴിയാത്തത്രയ്ക്ക് ഗുരുതരമാണ് സ്ഥിതിവിശേഷമെന്നും പറയുന്നു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഫിബ്രവരി 22 വ്യാഴാഴ്ച നിയമസഭയില്‍ വച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പറയുന്നത്. കേരളത്തിന്റെ പ്രധാന കാര്‍ഷികവിളകളായ തേങ്ങ, റബര്‍, കുരുമുളക്, ചായ, കാപ്പി, ഏലം എന്നിവയുടെ കനത്ത വിലയിടിവാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്.

ഇത് കാര്‍ഷികമേഖലയില്‍ ആഘാതമുണ്ടാക്കിയെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ ബാധിക്കുകയും ചെയ്തു. ഈ രണ്ടുഘടകവും കൂടിയായപ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കടുത്ത പ്രതിസന്ധിയിലായി. കേരളത്തിന്റെ സാമ്പത്തിക നില മൂന്ന് വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഏറെ താഴോട്ടുപോയി. ഇതോടൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംസ്ഥാന ജീവനക്കാര്‍ക്ക് നടപ്പാക്കിയ ശമ്പള പരിഷ്കരണവും ഈ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കി.

എന്നാല്‍ പ്രതിസന്ധിക്കിടയിലും പദ്ധതി ലക്ഷ്യം കാണുന്നതില്‍ ഇതര സംസ്ഥാനങ്ങളെ കവച്ചുവയ്ക്കാന്‍ കേരളത്തിനു കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം 1999-2000 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ പദ്ധതികളില്‍ 95 ശതമാനത്തിലധികവും നടപ്പിലാക്കാന്‍ കേരളത്തിനു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ 78 ശതമാനം മാത്രം പൂര്‍ത്തിയാക്കിയപ്പോഴാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X