ഹിംഗിസ് തന്നെ ഒന്നാം നമ്പര്‍

  • Posted By:
Subscribe to Oneindia Malayalam

ഹാംബര്‍ഗ്: ദുബായ് ഓപ്പണ്‍ ടെന്നീസില്‍ നതാലിയ തൗസിയത്തിനെ തോല്‍പിച്ച് കിരീടം ചൂടിയതോടെ സ്വിറ്റ്സര്‍ലണ്ടുകാരി മാര്‍ട്ടിനാ ഹിംഗിസ് ലോക ഒന്നാം നമ്പര്‍ ടെന്നീസു കളിക്കാരിയായി തന്നെ തുടരും.

പുതിയ റാങ്കിംഗ് ഫിബ്രവരി 26 തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ദുബായ് ഓപ്പണും ഇതിനു മുമ്പ് നേടിയ ഖത്തര്‍ ഓപ്പണും ഹിംഗിസിനെ രണ്ടാം റാങ്കുകാരി അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍ പോര്‍ട്ടിനേക്കാളും 1,310 പോയിന്റിനാണ് മുന്നിലെത്തിച്ചിരിക്കുന്നത്.

പുതിയ റാങ്കിംഗില്‍ 10ാം സ്ഥാനം വരെയുള്ളവരുടെ പട്ടിക താഴെ. പേരിനു മുന്നിലായി ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് അവരുടെ മുമ്പത്തെ റാങ്കിംഗാണ്.

1. (1) മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലണ്ട്) - 6,202 പോയിന്റുകള്‍
2. (2) ലിന്‍ഡ്സെ ഡാവന്‍ പോര്‍ട്ട് (അമേരിക്ക) - 4,892
3. (3) വീനസ് വില്യംസ് (അമേരിക്ക) - 4,207
4. (4) മോണിക്ക സെലസ് (അമേരിക്ക) - 3,530
5. (5) കൊഞ്ചിത മാര്‍ട്ടിനെസ് (സ്പെയിന്‍) - 2,414
6. (6) ജെന്നിഫര്‍ കപ്രിയാറ്റി (അമേരിക്ക) - 2,404
7. (8) മേരി പിയേഴ്സ് (ഫ്രാന്‍സ്) - 2,185
8. (9) അന്നാ കൂര്‍ണിക്കോവ (റഷ്യ) - 2,087
9. (7) സെറീന വില്യംസ് (അമേരിക്ക) - 1,957
10. (11) എലേന ഡെമെന്റീവ (റഷ്യ) - 1,849

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X