Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥി സഹപാഠികളെ വെടിവച്ചുകൊന്നു

കാലിഫോര്‍ണിയ: പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് രണ്ടു സഹപാഠികള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.

അമേരിക്കയിലെ സാന്റിയാഗോ പ്രദേശത്തുള്ള സന്താനാ ഹൈസ്കൂളില്‍ വച്ചാണ് മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച ഒരു വിദ്യാര്‍ത്ഥി അക്രമാസക്തനായത്. .22 കാലിബര്‍ തോക്കുപയോഗിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ നിറയൊഴിച്ചത്. കുട്ടി അക്രമാസക്തനായതിനു പിന്നിലെ കാരണം വ്യക്തമല്ല.

പൊലീസ് അധികൃതര്‍ ഈ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്കൂളിലെ കുളിമുറിയില്‍ നിന്നാണ് വിദ്യാര്‍ത്ഥി പെട്ടെന്ന് വെടിവയ്പാരംഭിച്ചത്. വെടിയൊച്ച കേട്ട് പേടിച്ചിരണ്ട കുട്ടികള്‍ നാലു പാടും ചിതറിയോടാന്‍ തുടങ്ങി. ഏതാണ് ഒമ്പതു തവണയോളം വിദ്യാര്‍ത്ഥി വെടിവച്ചതായി പറയുന്നു.

അല്പനേരത്തിനു ശേഷം വെടിയൊച്ച നിലച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുളിമുറിയില്‍ കയറി നോക്കിയപ്പോള്‍ തോക്കും മുറുകെപ്പിടിച്ച് മുട്ടുകുത്തിയിരിക്കുന്ന വിദ്യാര്‍ത്ഥിയേയാണ് കണ്ടത്. രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റ് 11 വിദ്യാര്‍ത്ഥികളെയും രണ്ട് സ്കൂള്‍ ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്ക് പേടിച്ചരണ്ട് ഓടുന്നതിനിടയില്‍ വീണ് പരിക്കേല്ക്കുകയായിരുന്നു.

കുട്ടികള്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്താല്‍ അവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്ക് നല്കുന്ന കടുത്ത ശിക്ഷ തന്നെ നല്കണമെന്ന നിയമവ്യവസ്ഥയ്ക്ക് അടുത്തിടെയാണ് യുഎസില്‍ അംഗീകാരം ലഭിച്ചത്. ഇതനുസരിച്ച് കുറ്റകൃത്യം ചെയ്ത ഈ വിദ്യാര്‍ഥിയ്ക്ക് കനത്ത ശിക്ഷ കിട്ടുമെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭീരുത്വത്തിന്റെ നാണം കെട്ട പ്രവര്‍ത്തിയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+