കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ഇടതുതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മാര്‍ച്ച് 12 തിങ്കളാഴ്ച സംസ്ഥാനത്തെ ജനജീവിതത്തെ സ്തംഭിപ്പിച്ചു.

നിരത്തുകളില്‍ വാഹനങ്ങളൊന്നും ഓടിയില്ല. കടകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ശ്രീനാരായണമന്ദിരത്തിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്കു നേരെയും കല്ലേറുണ്ടായി. എറണാകുളം ജില്ലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ബോട്ട് ഗതാഗതവും സ്തംഭിച്ചു. ട്രെയിന്‍ സര്‍വീസിനെ പണിമുടക്ക് ബാധിച്ചില്ല.

കൊച്ചി നഗരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. ഏലൂര്‍ കളമശ്ശേരി മേഖലകളില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. അങ്കമാലിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സമരാനുകൂലികള്‍ തടസപെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ കൊണ്ടുവന്ന വാഹനങ്ങളെയും റോഡില്‍ തടഞ്ഞിട്ടു.

സമസ്തമേഖലകളെയും ജനജീവിതം സ്തംഭിപ്പിച്ചതായി പണിമുടക്ക് നടത്തിയ സംഘടനകള്‍ അവകാശപ്പെട്ടു.

കോട്ടയ്ക്കലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയ മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജനജീവിതം സാധാരണമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X