കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജയുടെ പേര് ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നിപ്പ്. കെ. മുരളീധരന്‍ ശക്തമായെതിര്‍ത്തതിനെ തുടര്‍ന്നാണ് പത്മജയുടെ പേര് ഒഴിവാക്കപ്പെട്ടതെന്നറിയുന്നു. പത്മജയുടെ പേരില്ലാത്ത സ്ഥാനാര്‍ത്ഥി ലിസ്റുമായി നേതാക്കള്‍ ദില്ലിയിലേക്ക് തിരിച്ചത്.

പക്ഷെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജയ്ക്ക് കരുണാകരന്‍ അനുമതി നല്കിയിട്ടുള്ള സാഹചര്യത്തില്‍ ദില്ലിയില്‍ തീരുമാനമാകുന്ന അന്തിമ ലിസ്റില്‍ പത്മജയുടെ പേരും ഉള്‍പെടാന്‍ സാധ്യതയുണ്ട്. എ.കെ. ആന്റണിയും പത്മജ മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്.

പത്മജ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്തെത്താനുള്ള തന്റെ ശ്രമങ്ങള്‍ക്ക് വിഘാതമാകുമെന്ന വിലയിരുത്തലാണ് കെ.മുരളീധരന്‍ ഇതിന് തടസം നില്ക്കാന്‍ കാരണമായതെന്നറിയുന്നു. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന പക്ഷം പത്മജയെ മന്ത്രിയാക്കുമെന്ന ധാരണയും മുരളിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് തന്നെ മന്ത്രിയും കെപിസിസി പ്രസിഡന്റും എന്ന അവസ്ഥ കേന്ദ്ര നേതൃത്വത്തിന് സമ്മതമാകില്ലെന്നും മുരളി വിലയിരുത്തുന്നു. പത്മജയെ ആന്റണി പിന്താങ്ങുന്നതിന് പിന്നിലും ഈയൊരു ലക്ഷ്യമുണ്ടത്രെ.

പത്മജയെ മത്സരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ചാലക്കുടി മണ്ഡലത്തിലേക്കുള്ള പാനലില്‍ സിറ്റിംഗ് എംഎല്‍എ സാവിത്രി ലക്ഷമണന്‍ , മണലൂര്‍ എംഎല്‍എ റോസമ്മ ചാക്കോ, സി.എസ്. ശ്രീനിവാസന്‍ എന്നിവരുടെ പേരുകളാണ് നിലവിലുള്ളത്. ഇവിടെ എതിരില്ലാതെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ നടന്ന ശ്രമം തുടക്കത്തില്‍ തന്നെ പരാജയപ്പെടുകയായിരുന്നു. ദില്ലിയിലെ ചര്‍ച്ചയില്‍ സാവിത്രി ലക്ഷമണന്‍ പരിഗണിക്കപ്പെട്ടാല്‍ അവര്‍ സ്വയം പിന്‍വാങ്ങി പത്മജയ്ക്ക് അവസരമൊരുക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

അതേ സമയം സ്ഥാനാര്‍ത്ഥിത്വം നല്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് സമ്മതനല്ലാത്ത എറണാകുളം ഡിസിസി പ്രസിഡന്റ് പ്രഫ.കെ.വി. തോമസ് സ്ഥാനാര്‍ഥി ലിസ്റില്‍ കയറിക്കൂടിയിട്ടുണ്ട്. കെ. കരുണാകരന്റെ പിന്തുണ തോമസ് ഉറപ്പാക്കിയിട്ടുണ്ട്. എ.കെ. ആന്റണിയും ദില്ലിയിലെ ചര്‍ച്ചയില്‍ തോമസിനെ പിന്തുണച്ചേക്കുമെന്നറിയുന്നു. കെ. വി. തോമസിനൊപ്പം അഡ്വ.ലാലി വിന്‍സന്റ് , വിന്നി എബ്രഹാം എന്നിവരുടെ പേരുകളാണ് എറണാകുളം നിയോജക മണ്ഡലത്തിലേക്കുള്ള പാനലിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X