Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്‍പൂര്‍ കലാപത്തില്‍ പങ്കില്ല: സിമി

ലഖ്നോ: കാണ്‍പൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിമി (സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ) ഭാരവാഹികള്‍ ഏപ്രില്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കലാപം സംഘ് പരിവാറും മറ്റും ആസൂത്രണം ചെയ്തതാണെന്നും സിമി പറഞ്ഞു. കലാപത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണം. ഖുറാന്‍ കത്തിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണം. കലാപത്തിന് കാരണമായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം- സിമി ആവശ്യപ്പെട്ടു.

യുപി സര്‍ക്കാരിലെ ഒരു ഉന്നത വക്താവ് കാണ്‍പൂണ്‍ കലാപത്തിന് പിന്നില്‍ സിമിയ്ക്ക് പങ്കുള്ളതായി വെളിപ്പെടുത്തിയെന്ന് മാര്‍ച്ച് 31 ശനിയാഴ്ച യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു . കാണ്‍പൂര്‍ കലാപങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കലാപത്തില്‍ സിമിയുടെ സംശയാസ്പദമായ പങ്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സിമി പ്രവര്‍ത്തകര്‍ മാര്‍ച്ച് 16ന് കാണ്‍പൂരിലെ നവീന്‍ മാര്‍ക്കറ്റില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെത്തുടര്‍ന്നാണ് കലാപം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായും യുഎന്‍ഐ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+