കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന് ഇടതു പിന്തുണ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരേ വിമതശബ്ദമുയര്‍ത്തിയിരിക്കുന്ന ചെറിയാന്‍ ഫിലിപ്പ് ഇടതുപിന്തുണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത.കോണ്‍ഗ്രസിലെ അധികാരക്കുത്തകയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആന്റണിയ്ക്കെതിരേ യിലോ ഉമ്മന്‍ചാണ്ടിയ്ക്കെതിരേ യിലോ താന്‍ മത്സരിക്കുമെന്ന് ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ചെറിയാന്‍ പ്രഖ്യാപിച്ചു.

ഇതിനിടെ ചെറിയാന്‍ മത്സരിക്കുകയാണെങ്കില്‍ ഇടതുമുന്നണി പിന്തുണ നല്‍കാനുള്ള നീക്കവും ശക്തമായിരിക്കുകയാണെന്നറിയുന്നു. ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സി പി എം സംസ്ഥാന കമ്മിറ്റിയോഗം ഇക്കാര്യവും ഗൗരവമായി പരിഗണിക്കുമെന്നറിയുന്നു.

ചേര്‍ത്തലയില്‍ ആന്റണിക്കെതിരേ ചെറിയാന്‍ നില്‍ക്കുകയാണെങ്കില്‍ ചേര്‍ത്തലയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി. കെ. ചന്ദ്രപ്പനെ യിലേയ്ക്ക് മാറ്റി ചേര്‍ത്തലയില്‍ ചെറിയാന് പിന്തുണ നല്‍കുക എന്നൊരു ഫോര്‍മുല ഇടതുമുന്നണി ആലോചിക്കുന്നുണ്ടത്രേ.

ഇടതുമുന്നണി പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചിട്ടുണ്ട്. അധികാരവാഴ്ചയെ ആജീവനാന്ത അവകാശമാക്കുന്ന സ്വേച്ഛാധിപത്യത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ ഉറപ്പിച്ച എ. കെ. ആന്റണിയെ ഒരു ജനാധിപത്യവാദിയായി അംഗീകരിക്കാനാവില്ലെന്നും ചെറിയാന്‍ തന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുവശക്തിയുടെ പേരിലും ഭാഗ്യദേവതയുടെ കടാക്ഷത്താലും അനര്‍ഹമായ രാഷ്ട്രീയ അധികാരങ്ങള്‍ നേടിയ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും വാര്‍ധക്യത്തിലെത്തിയിട്ടും അധികാരത്തിന്റെ ലഹരിയിലാണ്. മുഖ്യമന്ത്രി പദമെന്ന സ്വാര്‍ത്ഥത പേറി നടക്കുന്ന എ.കെ. ആന്റണി തത്ത്വാധിഷ്ഠിത രാഷ്ട്രീയം കുഴിച്ചുമൂടിയിരിക്കുകയാണ്. ഏഴു തവണ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയില്‍ 31 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും എം എല്‍ എ സ്ഥാനം കൈവിടാന്‍ മടിക്കുന്ന ഉമ്മന്‍ചാണ്ടി ജനാധിപത്യപ്രക്രിയയുടെ അന്ത:സത്ത തകര്‍ത്തിരിക്കുകയാണെന്നും ചെറിയാന്‍ ആരോപിച്ചു.

അഴിമതി വിരുദ്ധപ്രസംഗം നടത്തുന്ന ആന്റണി അഴിമതിക്കാരായ കൂട്ടാളികളുടെ തടവറയിലാണ്. അഴിമതിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ ജയിലില്‍ പോയി കണ്ട ആന്റണി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ പിള്ളയ്ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായ ബി ജെ പി യുമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ ചില സഖ്യകക്ഷികള്‍ പരസ്യസഖ്യമുണ്ടാക്കിയതിനെ ആന്റണി അംഗീകരിച്ചിരുന്നു.

ബി ജെ പിയുമായി ബന്ധമുണ്ടാക്കാന്‍ ആന്റണി ഇപ്പോള്‍ എം.വി. രാഘവനെ നിയോഗിച്ചിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ജാതി- മത ശക്തികളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങി ജനസമ്മതിയോ പ്രവര്‍ത്തനപാരമ്പര്യമോ ഇല്ലാത്ത പലരേയും ആന്റണിയും ഉമ്മന്‍ചാണ്ടിയും കൂടി സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ തിരുകിക്കയറ്റിയിരിക്കുകയാണെന്നും ചെറിയാന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X