കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാടമ്പ് താമര ചിഹ്നത്തില്‍ മത്സരിക്കും
കൊടുങ്ങല്ലൂര്‍: നോവലിസ്റും ചലച്ചിത്ര തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടന് ബിജെപി സ്ഥാനാര്‍ഥിയായി സീറ്റില്‍ മത്സരിക്കും. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് മാടമ്പ് മത്സരിക്കുന്നത്. ബിജെപി അംഗമല്ലാത്ത മാടമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ഉടന്‍ തന്നെ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു മാടമ്പിന്റെ തീരുമാനം. ഈ തീരുമാനം മാറ്റി മുന്‍ കമ്യൂണിസ്റ് അനുഭാവിയായ മാടമ്പ് താമര ചിഹ്നത്തില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിപിഐയുടെ സിറ്റിംഗ് സീറ്റാണ് കൊടുങ്ങല്ലൂര്‍.