Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്ര അക്കാദമി: കൂടുതല്‍രാജിയില്ല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമയില്‍ നിന്നും കൂടുതല്‍ പേര്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹത്തിന് വിരാമം. ഒച്ചപ്പാടുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഏപ്രില്‍ 17 ചൊവാഴ്ച നടന്ന യോഗം ശാന്തമായി അവസാനിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പില്‍ ഒട്ടേറെ പിഴവുകള്‍ സംഭവിച്ചതായി യോഗം അംഗീകരിച്ചു. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ജൂറിയെ നിശ്ചയിക്കുന്നതിലും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.

അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ആരും രാജി വയ്ച്ചില്ല. ഏപ്രില്‍ 17ന് രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തില്ല. ചലച്ചിത്രമേള ഡയറക്ടര്‍ മീരാ സാഹിബിനെ പുറത്താക്കിയ ശേഷം ആദ്യമായി നടന്ന യോഗമായിരുന്നു ഇന്നലത്തേത്. എന്നാല്‍ പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മീരാ സാഹിബ് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ച ജൂറിയെ ചെയര്‍മാന്‍ ഷാജി. എന്‍. കരുണ്‍ പിന്നീട് മാറ്റിയെന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കൊപ്പം എക്സിക്യുട്ടീവ് യോഗത്തിന്റെ മിനിറ്റ്സും ചോര്‍ത്തിയതായി ഹര്‍ജി നല്‍കിയിരുന്നു. മിനിറ്റ്സ് ചോര്‍ത്തിക്കൊടുത്തതിനാണ് മീരാസാഹിബിനെ പുറത്താക്കിയത്.

ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കൗണ്‍സിലിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്നതിനാല്‍ ഇന്നലെ ചേര്‍ന്ന യോഗം അവസാനത്തേതായിരിക്കുമെന്ന് കരുതുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ച കൗണ്‍സില്‍ പാര്‍ട്ടി പര്‍പ്പസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭരണ സമിതിയിലേക്ക് അക്കാദമി പ്രതിനിധിയായി ചെയര്‍മാന്‍ ഷാജി. എന്‍. കരുണിനെ നിര്‍ദേശിക്കാനും തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+