Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയേറ്റ പത്രപ്രവര്‍ത്തക മടങ്ങി

കൊളംബോ: തമിഴ്പുലികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ ലേഖിക മേരി കാതറിന്‍ കോള്‍വിന്‍ ബ്രിട്ടനിലേക്ക് മടങ്ങി.

കോള്‍വിന്റെ ഇടത് കണ്ണില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്യാനായി നടന്ന വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ഏപ്രില്‍ 19 വ്യാഴാഴ്ചയാണ് കോള്‍വിന്‍ ബ്രിട്ടനിലേക്ക് മടങ്ങിയത്. തമിഴ്പുലികളെ കുറിച്ച് ലേഖനം തയാറാക്കുന്നതിനിടയില്‍ നിരോധിത മേഖലയിലേക്ക് കടന്നപ്പോഴാണ് കോള്‍വിന് വെടിയേറ്റത്.

ലങ്കയിലെ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടക്കാന്‍ അനുവദിക്കാറില്ല. തന്റെ 14 ദിവസം ദൈര്‍ഘ്യമുള്ള വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷമാണ് കോള്‍വിന്‍ നിരോധിതമേഖലയില്‍ കടന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ ലങ്കയിലെ ചില പ്രദേശങ്ങളില്‍ കടക്കാന്‍ അനുവദിക്കാത്തതിനെതിരെ മാധ്യമലോകത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു യും ഫോറിന്‍ കറസ്പോണ്ടന്‍സ് അസോസിയേഷനും മാധ്യമപ്രവര്‍ത്തകര്‍ക്ക് യുദ്ധമേഖലകളില്‍ വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+