കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ വിലക്കണമെന്ന ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കോടതി കുറ്റവാളികളെന്ന് വിധിച്ചവരുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ജയലളിത മത്സരിക്കാന്‍ യോഗ്യയാണോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം ചുമതലയായി.

കോടതി കുറ്റക്കാരിയെന്ന് വിധിച്ചിരിക്കുന്ന എഐഎഡിഎംകെ നേതാവ് ജെ. ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കെ. എം. വിജയന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് ഏപ്രില്‍ 23 തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്.

കുറ്റവാളികളെന്ന് കോടതി വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ഏപ്രില്‍ 20 വെള്ളിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. ആണ്ടിപ്പെട്ടി, കൃഷ്ണഗിരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്ന ജയലളിതയുടെ പത്രികകള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് അഡ്വ. കെ .എം. വിജയന്‍ നല്‍കിയിരുന്ന മറ്റൊരു ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവേയായിരുന്നു കോടതി ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞത്.

1997 ലെ ജനപ്രാതിനിധ്യനിയമപ്രകാരം കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടെന്നായിരുന്നു കമ്മീഷന്റെ സത്യവാങ്മൂലം. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ജയലളിത ഉള്‍പ്പെടെയുള്ള കുറ്റവാളികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാതിരിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. വിജയന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എന്‍.കെ. ജയിന്‍, ജസ്റ്റീസ് കെ. സമ്പത്ത് എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഏപ്രില്‍ 23 തിങ്കളാഴ്ച തള്ളിയത്.

ഹര്‍ജി കോടതി തള്ളിയതോടെ ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയായി. ഏപ്രില്‍ 24 ചൊവാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍മാരാണ് പത്രികകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 20 വെള്ളിയാഴ്ച കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലപ്രകാരം ജയലളിതയുടെ പത്രികകള്‍ തള്ളപ്പെടേണ്ടതാണ്. കമ്മീഷന്റെ 1997 ലെ ചട്ടങ്ങള്‍ പ്രകാരം കുറ്റവാളിയെന്ന് കോടതി വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

താന്‍സി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് അഴിമതി കേസുകളില്‍ 2000 ഒക്ടോബറില്‍ പ്രത്യേക കോടതി ജയലളിതയെ കുറ്റക്കാരിയായി വിധിച്ചിരുന്നു. അവര്‍ക്ക് രണ്ടു കേസുകളിലുമായി അഞ്ചു വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനപ്രാതിനിധ്യനിയമം കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ജയലളിതയുടെ രണ്ട് നാമനിര്‍ദ്ദേശ പത്രികകളും തള്ളപ്പെടാനാണ് സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X