കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പി നിയമസഭയിലെത്തും: വാജ്പേയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി ജെ പി അംഗം കേരള നിയമസഭയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മെയ് ഏഴ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ വാജ്പേയി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ഇപ്പോഴത്തെ നിയമസഭാതിരഞ്ഞെടുപ്പ് ദേശീയപ്രാധാന്യമുള്ളതല്ലെന്നും ദേശീയപ്രശ്നങ്ങളിന്മേലുള്ള ഹിതപരിശോധനയല്ലെന്നും വാജ്പേയി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്റെ ഭദ്രതയെ ഒരിക്കലും ബാധിക്കുകയില്ല.

ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തും അവ വ്യത്യസ്തമാണ്. അഴിമതിയില്ലാത്ത സംശുദ്ധവും കാര്യക്ഷമമവുമായ ഭരണം എന്നതാണ് ജനങ്ങള്‍ക്കു മുന്നിലുള്ള പൊതുവിഷയം.

കേരളത്തില്‍ കാര്‍ഷികമേഖലയിലെ ഉത്പന്നവിലയിടിവിനു കാരണം കേന്ദ്രസര്‍ക്കാരല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവശ്യം വേണ്ടിടത്തൊക്കെ കേന്ദ്രം ഇടപെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആളുകള്‍ തന്നെ കാണാന്‍ വന്നപ്പോഴൊക്കെ പരിഗണനാര്‍ഹമായ സമീപനമാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്.

കോണ്‍ഗ്രസാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണോ കേരളത്തില്‍ ബി ജെ പി യുടെ ശക്തരായ എതിരാളികള്‍ എന്നു ചോദിച്ചപ്പോള്‍ ദുഷ്ടത കൂടുതലും കുറഞ്ഞതും എന്നൊന്നില്ലെന്നും കോണ്‍ഗ്രസിനേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും ഒഴിവാക്കി ജനങ്ങള്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സോണിയാഗാന്ധി ബിജെപിയെ നിശിതമായി വിമര്‍ശിക്കുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് ബി ജെപിയെ അത്രത്തോളം വിമര്‍ശിക്കാത്തതെന്തെന്ന ചോദ്യത്തിന് ഞങ്ങളെ കൂടുതല്‍ വിമര്‍ശിക്കാന്‍ അവരോട് പറയണോ? എന്ന് വാജ്പേയി വാര്‍ത്താലേഖകരോട് തിരിച്ചു ചോദിച്ചു.

തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിക്കുന്ന പൊതുജനറാലിയെ അഭിസംബോധന ചെയ്യുന്ന വാജ്പേയി അതിനു ശേഷം ചെന്നൈയിലേയ്ക്ക് തിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X