Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസ്ഥാനം എംഎല്‍എമാര്‍ക്ക്: കരുണാകരന്‍

തിരുവനന്തപുരം: എംഎല്‍എമാരായവരെ മാത്രമേ മന്ത്രിസഭയിലെടുക്കൂ എന്ന് കെ. കരുണാകരന്‍ വ്യക്തമാക്കിയതോടെ പത്മജ മന്ത്രിസ്ഥാനത്തേക്ക് ഉണ്ടാവില്ലെന്ന് തീര്‍ച്ചയായി.

മെയ് 15 ചൊവാഴ്ച തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് എംഎല്‍എ അല്ലാത്ത വ്യക്തികളെ മന്ത്രിസഭയിലേക്കെടുക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയാകാന്‍ താല്പര്യമില്ലെന്നും കരുണാകരന്‍ പറഞ്ഞു.

ആന്റണി മുഖ്യമന്ത്രിയും കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റുമാവുമെന്ന ശക്തമായ സൂചനകളാണ് കരുണാകരന്‍ നല്‍കിയത്. പാര്‍ട്ടി സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാമെന്ന് സോണിയാഗാന്ധി തനിക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കരുണാകരന്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കണമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പേരാവുര്‍, വടക്കേക്കര, ആറന്മുള മണ്ഡലങ്ങളുടെ കാര്യത്തില്‍ തന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കരുണാകരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളതെല്ലാം നടപ്പാക്കുന്ന രീതിയിലായിരിക്കുമെന്നും കരുണാകരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+