കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍മുട്ട് ശസ്ത്രക്രിയ: ഡോ. റണാവത്ത് 5ന് എത്തും

  • By Staff
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ വലതു കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ന്യൂയോര്‍ക്കിലുള്ള ഡോ. ചിത്തരഞ്ജന്‍ റണാവത്ത് ജൂണ്‍ അഞ്ച് ചൊവാഴ്ച ഇന്ത്യയിലെത്തും.

ശസ്ത്രക്രിയ നടക്കുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രി ജനറല്‍ മാനേജര്‍ സൈറസ് എഞ്ചിനീയര്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂണ്‍ ആറ് ബുധനാഴ്ച വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഏഴിനാണ് ശസ്ത്രക്രിയ.

ന്യൂയോര്‍ക്കിലെ ലെനോക്സ് ഹില്‍ ആശുപത്രിയിലാണ് ഡോ. റണാവത്ത് സേവനമനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് പ്രധാനമന്ത്രിയുടെ ഇടതുകാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയതും ഡോ. റണാവത്ത് തന്നെയായിരുന്നു.

അസ്ഥിരോഗവിദഗ്ധരായ ഡോ. നന്ദു ലോഡ്, ഡോ. ഹരീഷ് ബേന്ദെ, അനസ്തേഷ്യ വിദഗ്ധരായ ഡോ. എന്‍റിക്കോ ഗോഡ്സില്ലോ, ഡോ. സരീഷ് ഗുപ്ത എന്നിവരും ഡോ. റണാവത്തിന് അനുഗമിക്കുന്നുണ്ട്. റണാവത്തിന്റെ സഹായി ക്ലിഫ്ടണ്‍ കിയ, നഴ്സ് സെലെസ് ബാഗ്ലി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

ശസ്തക്രിയയോടനുബന്ധിച്ച് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയും മുംബൈ പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ആശുപത്രിയിലെ ക്രമീകരണങ്ങള്‍ നിരീക്ഷിച്ചുവരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X