Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് ജയം; പരമ്പര സമനിലയില്‍

മാഞ്ചസ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന് ഉജ്വല ജയം. ജയപരാജയങ്ങള്‍ ഇരുവശത്തേക്കും മാറിമറിഞ്ഞ മത്സരത്തില്‍ 108 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ഇതോടെ രണ്ടു ടെസ്റുകളുള്ള പരമ്പര സമനിലയിലായി. ആദ്യ ടെസ്റില്‍ ഇംഗ്ലണ്ടായിരുന്നു ജയിച്ചത്.

ജയിക്കാന്‍ 370 റണ്‍സ് നേടേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാനദിവസം 261 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ മൈക്കല്‍ ട്രസ്കോത്തിക്കും (117) മൈക്കല്‍ ആര്‍തര്‍ട്ടണും (51) നേടിയ 146 റണ്‍സും ട്രസ്കോത്തിക്കിന്റെ സെഞ്ച്വറിയും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ എടുത്തു പറയാനുള്ളത്.

146ല്‍ വച്ച് ആര്‍തര്‍ട്ടണെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ക്ലീന്‍ ബൗള്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്നും മത്സരം വഴുതി മാറി. സഖ്ലൈന്‍ മുഷ്താഖും വഖാറും മുന്‍ ക്യാപ്റ്റന്‍ വസീം അക്രവും കൂടി ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി. വാലറ്റക്കാരന്‍ ഡാരന്‍ ഗഫ് (23) മാത്രമാണ് പാക് ബൗളിംഗിനെ ചെറുത്തുനിന്നത്. പാകിസ്ഥാനുവേണ്ടി സഖ്ലൈന്‍ നാലും വഖാര്‍ മൂന്നും അക്രം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

പാകിസ്ഥാന്റെ രണ്ടിന്നിംഗ്സിലും ടോപ് സ്കോററായ ഇന്‍സമാം ഉള്‍ ഹഖാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടു ടെസ്റിലും മികച്ച പ്രകടനം കാഴ്ച വെച്ച ഇംഗ്ലണ്ടിന്റെ ഗ്രഹാം തോര്‍പ്പിനെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+