കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിനില്‍ നിന്നും കപ്പലെത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളവും ഗള്‍ഫ് നാടുകളുമായുള്ള ജലഗതാഗതം പുനരാരംഭിച്ചു കൊണ്ട് ബഹ്റിനില്‍ നിന്നുള്ള ആദ്യത്തെ യാത്രാക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ജൂണ്‍ 11 തിങ്കളാഴ്ച രാവിലെയായിരുന്നു അറബിക്കടലിന്റെ റാണിയെ തേടി ബഹ്റിനില്‍ നിന്നുള്ള കപ്പല്‍ എത്തിയത്.

116 യാത്രക്കാരെയും കയറ്റിയുള്ള കപ്പലിന്റെ യാത്ര ബഹ്റിന്‍ തുറമുഖത്തു നിന്നും ജൂണ്‍ മൂന്ന് ഞായറാഴ്ച തുടങ്ങിയതായിരുന്നു. 88 മണിക്കൂറുകള്‍ കൊണ്ട് കൊച്ചിയില്‍ നങ്കൂരമിടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കപ്പല്‍ കൊച്ചിയിലെത്താന്‍ എട്ടു ദിവസമെടുത്തു.

ആദ്യ യാത്രയില്‍ 400 ല്‍ അധികം യാത്രക്കാരെയുമായി കൊച്ചിയിലേയ്ക്കു തിരിയ്ക്കാനായിരുന്നു കപ്പല്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും കസ്റ്റംസ് ക്ലിയറന്‍സ് തുടങ്ങിയ നൂലാമാലകള്‍ പേടിച്ച് മൂന്നൂറോളം പേര്‍ അവസാന നിമിഷം ഒഴിവാകുകയായിരുന്നു.

കപ്പല്‍ കൊച്ചിയിലെത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായത്. എങ്കിലും യാത്ര പൊതുവേ സുഖമായിരുന്നുവെന്നും കപ്പല്‍ യാത്ര തങ്ങള്‍ നന്നായി ആസ്വദിച്ചുവെന്നും യാത്രക്കാര്‍ പറഞ്ഞു. ബഹ്റിനില്‍ ജോലി ചെയ്യുന്ന വിദേശമലയാളികളായിരുന്നു യാത്രക്കാരില്‍ ഏറെ പേരും.

കൂടുതല്‍ കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും കൊച്ചിയിലെത്തി തുടങ്ങുന്നതോടെ തുറമുഖത്ത് ഇപ്പോഴുള്ള അസൗകര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമെന്ന് കൊച്ചി തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X