Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പാനദിയെ സംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: പമ്പാനദിയെ കേന്ദ്രനദിസംരക്ഷണപദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ എടുക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ടി.ആര്‍.ബാലു.

പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ദേശീയനദി സംരക്ഷണ ഏജന്‍സിയുടെ യോഗത്തില്‍ കൂടുതല്‍ നദികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ തീരുമാനമായിരിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ജൂണ്‍ 15 വെള്ളിയാഴ്ച മുഖ്യമന്ത്രി എ.കെ.ആന്റണിയുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ടി.ആര്‍.ബാലു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് അഗസ്ത്യവന മേഖലയെ സംരക്ഷണ മേഖലയാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് ബാലു അറിയിച്ചു. പമ്പയിലെ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നദിയുടെ സംരക്ഷണത്തിനായി കേന്ദ്രം ഉടന്‍ തന്നെ മാര്‍ഗരേഖ തയ്യാറാക്കും. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പമ്പയുടെ മലിനീകരണത്തെ പറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ബാലു അറിയിച്ചു.

കോഴഞ്ചേരി ആസ്ഥാനമാക്കിയുള്ള പമ്പാ പരിരക്ഷണ സമിതി പമ്പയിലെ മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനായി ഒരു ആക്ഷന്‍ പ്ലാന്‍ സമിതി മന്ത്രിക്ക് സമര്‍പ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം വഴി കടന്നുപോകുന്ന 179 കിലോമീറ്റര്‍ നീളമുള്ളപമ്പാ നദി മലിനീകരണവും മണല്‍വാരലും മൂലം ഭീഷണി നേരിടുകയാണ്.

വനംമന്ത്രി കെ.സുധാകരനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ടി.ആര്‍.ബാലു ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി തേക്കടിക്ക് തിരിച്ചു. ജൂണ്‍ 17ന് പെരിയാര്‍ വനസങ്കേതം മന്ത്രി സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+