Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ജയിക്കാന്‍ 170 റണ്‍സ് വേണം

ബുലാവായോ: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ വെസ്റിന്‍ഡീസിനെതിരായ ഏകദിനമത്സരം ജയിക്കാന്‍ ഇന്ത്യയ്ക്ക് 170 റണ്‍സ് വേണം. ജൂണ്‍ 30 വെള്ളിയാഴ്ച ബുലാവായോയില്‍ ബാറ്റിംഗിനയക്കപ്പെട്ട വെസ്റിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 169 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ആശിഷ് നെഹ്റയ്ക്കും അജിത് അഗാര്‍ക്കറിനും വിശ്രമം നല്‍കി ദേബാശിഷ് മൊഹന്തിക്കും ഹര്‍വീന്ദര്‍ സിംഹിനും അവസരം നല്‍കിയ ഇന്ത്യന്‍ ടീമിന്റെ തന്ത്രം ആദ്യമേ ഫലം കണ്ടു. രണ്ട് ഓപ്പണിംഗ് ബൗളര്‍മാരും ആദ്യസ്പെല്ലില്‍ത്തന്നെ വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍വീന്ദറിന്റേതായിരുന്നു ആദ്യ ഊഴം. രണ്ടാം ഓവര്‍ എറിഞ്ഞ ഹര്‍വീന്ദറിന്റെ ഒരു പന്തിന്റെ ദിശ മനസ്സിലാക്കാന്‍ കഴിയാതെ ക്രിസ് ഗെയ്ല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

മൊഹന്തിയുടെ അടുത്ത ഓവറില്‍ ഡി. ഗാംഗയും പുറത്തായി. തുടര്‍ന്നുവന്ന വെസ്റിന്‍ഡീസ് മുന്‍നിര ബാറ്റ്സ്മാന്മാര്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പതറിയപ്പോള്‍ അവര്‍ അഞ്ച് വിക്കറ്റിന് 47 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ആറാം വിക്കറ്റിന് ഒത്തുചേര്‍ന്ന മൈക്കല്‍ സാമുവല്‍സും റിഡ്ലി ജേക്കബുമാണ് വെസ്റിന്‍ഡീസിനെ നൂറു കടത്തിയത്. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് 72 റണ്‍സായപ്പോള്‍ 44 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന സാമുവല്‍സ് മൊഹന്തിയുടെ പന്തില്‍ ഹര്‍വീന്ദറിന് പിടികൊടുത്തു. പിന്നീട് വന്ന എന്‍. നംഗമാട്ടൂ സഹീര്‍ ഖാന്‍ സ്വന്തം പന്തില്‍ പിടികൂടുന്നതുവരെ ജേക്കബ്സിന് മികച്ച പിന്തുണ നല്‍കി. 17 റണ്‍സായിരുന്നു നംഗമാട്ടുവിന്റെ സംഭാവന.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 53 റണ്‍സോടെ ജേക്കബ്സും അഞ്ച് റണ്‍സോടെ മെര്‍വിന്‍ ധില്ലനും പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി മൂന്നു ഫാസ്റ്റ് ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. മൊഹന്തി മൂന്നും സഹീറും ഹര്‍വീന്ദറും രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+