Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള വികസനം: നടപടി വേണം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും തിരുവനന്തപുരം നഗരത്തിന്റെയും വികസനത്തിന് വേണ്ട നടപടികളെടുക്കണമെന്ന് മേയര്‍ ജെ. ചന്ദ്രയും മുന്‍ സ്പീക്കര്‍ എം. വിജയകുമാറും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെയും മറ്റും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാങ്കേതിക അനുമതി വേണം. അനുമതി ലഭിക്കുന്നതിന് വേണ്ട നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂലായ് 10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.

അനുമതി കിട്ടാത്തത് കാരണം കഴിഞ്ഞ വര്‍ഷം ജൂലായില്‍ തറക്കല്ലിട്ടതല്ലാതെ വേറെ പ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല. പുതിയ ടെര്‍മിനലിന് ആവശ്യമായ 27 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു. ഇനി 13.5 കോടി രൂപ കൂടിയുണ്ടെങ്കിലേ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണ്ണമാവുകയുള്ളു. ഇതിന് വേണ്ട തുക ബജറ്റില്‍ വകയിരുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ചന്ദ്രയും വിജയകുമാറും വ്യക്തമാക്കി.

നെടുമ്പാശേരി വിമാനത്താവളം വന്നതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള നിരവധി വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച്വിടുകയുണ്ടായി. ഇതില്‍ ഒന്നു മാത്രമേ തിരികെ കൊണ്ടു വന്നിട്ടുള്ളു. കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണം. റണ്‍വേ വികസിപ്പിച്ചാലുടന്‍ ജംബോ 747 വിമാനം ഇറക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഇതിനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം തെക്കേ ഇന്ത്യയുടെ അന്താരാഷ്ട്ര ഗേറ്റ്വേ ആക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനം, വാമനപുരം പദ്ധതി, ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം- കോവളം റോഡിനെ വിവരസാങ്കേതിക ഇടനാഴിയായി വികസിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+