Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടില്‍ നാശനഷ്ടങ്ങളേറെ

ആലപ്പുഴ: ശക്തിയേറിയ മഴയും ഉരുള്‍പൊട്ടലും കുട്ടനാട്ടില്‍ കനത്ത നാശം വിതച്ചു. ജൂലായ് പത്ത് ചൊവാഴ്ച ഒരാളെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍ഭൂമി വെള്ളത്തിനടിയിലായി. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മഴയോടൊപ്പം ഉരുള്‍പൊട്ടലും കൂടിയായപ്പോള്‍ കുട്ടനാടിന്റെ ഏറെ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ നാലടിയിലധികം വെള്ളം പൊങ്ങിയിരിക്കുകയാണ്.

പാടശേഖരങ്ങള്‍ ഏല്ലായിടത്തും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നെല്‍പാടങ്ങള്‍ നികത്തിയതാണ് ജലനിരപ്പുയരാന്‍ കാരണമായതെന്ന് പറയുന്നു. കൃഷിയിറക്കിയ ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ മടവീഴ്ചയുടെ ഭീഷണിയിലാണ്. കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളില്‍ കന്നുകാലികളും താറാവും കോഴികളുമുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങുന്നു.

കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ ചൊവ, ബുധന്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+