Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീപകാലത്തെ ഏറ്റവും വലിയ മഴ

തിരുവനന്തപുരം: ഇപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ് ഇപ്പോള്‍ പെയ്യുന്ന മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലായ് വരെ ആകെ 95 സെന്റിമീറ്ററാണ് ലഭിച്ചിരുന്നത്. ഇപ്പോഴത് 105 സെന്റീമീറ്ററായി ഉയര്‍ന്നിരിക്കുകയാണ്. 1999ല്‍ ഇത് 21 ശതമാനം കുറവായിരുന്നു.

കോട്ടയത്ത് 30 വര്‍ഷത്തിനുള്ളില്‍ പെയ്യുന്ന മൂന്നാമത്തെ വലിയ മഴയാണ് ജൂലായ് എട്ട് ഞായറാഴ്ച പെയ്തത്. 15 സെന്റീമീറ്റര്‍ മഴയാണ് ഞായറാഴ്ച കോട്ടയത്ത് ലഭിച്ചത്. കോട്ടയത്ത് ഇതിലും കൂടുതല്‍ പെയ്തത് 1992ല്‍ ആയിരുന്നു. അന്ന് 21 സെന്റീമീറ്റര്‍ മഴ കോട്ടയം ജില്ലയില്‍ പെയ്തു. 1998ലും 15 സെന്റീമീറ്റര്‍ മഴ കോട്ടയത്ത് പെയ്തിരുന്നു.

ഇടുക്കിയില്‍ 22 സെന്റീമീറ്റര്‍ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1989ന് ശേഷം 24 മണിക്കൂറിനുള്ളില്‍ പെയ്യുന്ന ഏറ്റവും വലിയ മഴയാണിത്. 1992ല്‍ 20 സെന്റീമീറ്റര്‍ മഴ ഇടുക്കിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുയര്‍ന്നു വരികയാണ്. ജൂലായ് ഒമ്പത് തിങ്കളാഴ്ച രാവിലെയുള്ള കണക്കനുസരിച്ച് അണക്കെട്ടില്‍ 2351. 2 അടി വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ജലനിരപ്പ് 2335. 55 അടിയായിരുന്നു.

ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം തെക്കന്‍ കേരളത്തില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായാണ്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം പെയ്തത് 95 സെന്റീമീറ്റര്‍ മഴയായിരുന്നു. ഇക്കുറി അത് 159 സെന്റീമീറ്ററായി കുതിച്ചുയര്‍ന്നു. ഇടുക്കിയില്‍ 92 സെന്റീമീറ്റര്‍ ലഭിക്കേണ്ടിടത്ത് പെയ്തത് 148 സെന്റീമീറ്ററാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തോടൊപ്പം ദക്ഷിണ ചൈനാ ഉള്‍ക്കടലില്‍ രൂപപെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് ഇത്രയും കനത്ത മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണ്. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ നിരീക്്ഷണ കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+