കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച പ്രതീക്ഷകള്‍പ്പുറമെന്ന് സുഷമ

  • By Staff
Google Oneindia Malayalam News

ആഗ്ര: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മില്‍ നടന്ന നേര്‍ക്കുനേര്‍ ചര്‍ച്ച ക്രിയാത്മകവും പ്രതീക്ഷകള്‍ക്കപ്പുറവുമായിരുന്നെന്ന് വാര്‍ത്താവിതരണമന്ത്രി സുഷമാസ്വരാജ്.

അതിര്‍ത്തി തീവ്രവാദം, ആണവായുധ ഭീഷണി, വാണിജ്യം എന്നീ കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളിലും തടവില്‍ കഴിയുന്ന സൈനികരെ വിട്ടയക്കുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം എല്ലാവരുടെയും പ്രതീക്ഷക്കപ്പുറമായ ഒരു അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ജൂലായ് 15 ഞായറാഴ്ച ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 6.30ന് ഇരു നേതാക്കളും വീണ്ടും സംഭാഷണത്തിനിരിക്കാന്‍ താല്പര്യം കാണിച്ചതു തന്നെ ഉച്ചകോടി ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നതിന് ഉദാഹരണമാണ്. ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിന് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇരുവരിലും ആത്മവിശ്വാസം വളര്‍ത്തുക എന്നതായിരുന്നു പ്രധാനലക്ഷ്യം - മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും ആശാവഹമായതുമായി മടങ്ങണമെന്ന മുഷാറഫിന്റെ ആഗ്രഹമാണ് സന്ദര്‍ശനം നീട്ടുമെന്ന സൂചനകളില്‍ പ്രതിഫലിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X