കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടറുകളുടെ വില്പനയില്‍ വര്‍ധനവ്

  • By Staff
Google Oneindia Malayalam News

ദില്ലി: കമ്പ്യൂട്ടറുകളുടെ വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 34 ശതമാനത്തിന്റെ വര്‍ധനവ്. 2000-2001 കാലയളവില്‍ 10.88 ലക്ഷം കമ്പ്യൂട്ടര്‍ യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ പരിശീലന, സേവന മേഖലയിലുള്ള പ്രധാന സംഘടനയായ എംഎഐടിയുടെ കണക്കെടുപ്പിലാണ് ഇതു വ്യക്തമാക്കുന്നത്.

2001-2002ല്‍ 25 ലക്ഷം കമ്പ്യൂട്ടറുകള്‍ വില്‍ക്കാനിടയുണ്ടെന്നാണ് എംഎഐടി പ്രവചിക്കുന്നത്. 1999-2000 വര്‍ഷത്തില്‍ 1998-99 വര്‍ഷത്തേക്കാള്‍ 37 ശതമാനം വളര്‍ച്ചയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2001ന്റെ തുടക്കത്തില്‍ കമ്പ്യൂട്ടര്‍ വില്പനിയില്‍ മാന്ദ്യം നിലനിന്നിരുന്നു. അതിനാല്‍ 2001ല്‍ 10. 9ലക്ഷം കമ്പ്യൂട്ടര്‍ യൂണിറ്റുകള്‍ വില്ക്കുമെന്നതിന് പകരം 10.7 ലക്ഷം കമ്പ്യൂട്ടറുകളേ വില്ക്കാന്‍ കഴിയൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി 2001 പകുതിയ്ക്കു ശേഷം കമ്പ്യൂട്ടര്‍ വില്പനയില്‍ വന്‍ കുതിച്ചുകയറ്റമാണുണ്ടായത്.

രാജ്യത്ത് ഐടി മേഖലയില്‍ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും കമ്പ്യൂട്ടര്‍ വില്പനയുടെ കാര്യത്തില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് എംഎഐടി ഡയറക്ടര്‍ വിന്നി മേത്ത പറഞ്ഞു. താഴേക്കിടയില്‍ പോലും കമ്പ്യൂട്ടറുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതിനാലാണ് ഈ വളര്‍ച്ചയുണ്ടായത്. എന്നാല്‍ താഴേക്കിടയിലുള്ളവര്‍ കമ്പ്യൂട്ടറിന്റെ വിലയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. കമ്പ്യൂട്ടറിന്റെ വിലകുറയ്ക്കാന്‍ പ്രാദേശികനികുതികള്‍ - എക്സൈസ് ഡ്യൂട്ടിയടക്കം- ഇല്ലാതാക്കുക മാത്രമേ വഴിയൂള്ളൂ. അങ്ങിനെ വന്നാല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ നിലനില്ക്കുന്ന വ്യാജ വിപണിയെ ഇല്ലാതാക്കാനും കഴിയുമെന്നും വിന്നി മേത്ത വ്യക്തമാക്കി.

അസംബിള്‍ഡ് കമ്പ്യൂട്ടറുകളും അധികം അറിയപ്പെടാത്ത ബ്രാന്റുകളും ബ്രാന്റുകളില്ലാത്തവയും 53 ശതമാനം വിറ്റഴിഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തെ വില്പനയേക്കാള്‍ 22 ശതമാനം കൂടുതലാണ്. ബഹുരാഷ്ട്രകമ്പനികളുടെ കമ്പ്യൂട്ടര്‍ വില്പന 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച് 59 ശതമാനം വളര്‍ച്ചയാണ് . ഇന്ത്യന്‍ ബ്രാന്റുകള്‍ വിപണിയുടെ 20 ശതമാനം കയ്യടക്കി.

വാണിജ്യമേഖലയില്‍ 31 ശതമാനമായിരുന്ന കമ്പ്യൂട്ടര്‍ വില്പനയെങ്കില്‍ വീടുകളില്‍ വിറ്റഴിഞ്ഞത് 45 ശതമാനമാണ്.

ഏഴ് ലക്ഷം മോഡമാണ് 2000-2001 ല്‍ വിറ്റഴിഞ്ഞത്. മോഡത്തിന്റെ വില്പനയില്‍ 72 ശതമാനമാണ് വളര്‍ച്ചയുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X