കശ്മീരില്‍ കര്‍ശന പട്ടാളനടപടിക്ക് നീക്കം
ദില്ലി: കശ്മീരില്‍ പട്ടാളനടപടി ശക്തിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതുപ്രകാരം ജമ്മുകശ്മീരിലെ ആറില്‍ നാല് ജില്ലകളില്‍ അസ്വസ്ഥബാധിത പ്രദേശ നിയമത്തിന്‍ കീഴിലാക്കും.
ഇതോടെ അക്രമത്തെ തടയാനുള്ള മുന്‍കരുതലെന്ന നിലയ്ക്ക് പട്ടാളത്തിന് ആരെ വേണമെങ്കിലും കസ്റഡിയിലെടുക്കാം. അടിയന്തരഘട്ടത്തില്‍ ഏതു തരം ആക്രമണം നടത്താനുമുള്ള സ്വാതന്ത്യ്രം ഇനി മുതല്‍ പട്ടാളത്തിനുണ്ടായിരിക്കും.
കഴിഞ്ഞദിവസം ജമ്മുകശ്മീര്‍ റെയില്‍വേ സ്റേഷനില്‍ ഭീകരര്‍ 11 സാധാരണക്കാരെ വധിച്ച പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി അദ്വാനി പാര്‍ലമെന്റില്‍ ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആഗസ്ത് എട്ട് ബുധനാഴ്ച നടന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ്, കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications