കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീരിലെ നാല് ജില്ലകള്‍ അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ കൈവരുമെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പ്രസ്താവിച്ചു. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു ആഭ്യന്തരമന്ത്രി.

തീവ്രവാദത്തെ ചെറുക്കാനായി ജമ്മു, ദോദ, കതുവ, ഉധംപൂര്‍ ജില്ലകളിലാണ് സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള അസ്വസ്ഥ ബാധിത പ്രദേശ നിയമം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ജമ്മു കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തടസ്സമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

1990ല്‍ നടപ്പാക്കിയ അസ്വസ്ഥബാധിത പ്രദേശ നിയമപ്രകാരം അന്താരാഷ്ട്ര അതിര്‍ത്തിയും നിയന്ത്രണ രേഖയും മാത്രമായിരുന്നു അസ്വസ്ഥ ബാധിത പ്രദേശങ്ങള്‍. ഇപ്പോള്‍ നാലു ജില്ലകള്‍ കൂടി പ്രഖ്യാപിച്ചതോടെ ജമ്മു മേഖല മുഴുവന്‍ അസ്വസ്ഥബാധിതപ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി എല്ലാ അംഗങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കശ്മീരില്‍ അടുത്തിടെ നടന്ന കൂട്ടക്കൊലകള്‍ സുരക്ഷാസംവിധാനത്തില്‍ വന്ന പാളിച്ചകളാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X